ഡ്യൂട്ടിസമയം കഴിഞ്ഞാൽ ഓഫീസ് കോളുകൾ എടുക്കേണ്ട, മെയിൽ നോക്കേണ്ട; 'റൈറ്റ് ടു ഡിസ്‌കണക്റ്റ് ബിൽ' പാർലമെന്റിൽ

ജീവനക്കാരുടെ ക്ഷേമത്തിനായി വെൽഫെയർ അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 'റൈറ്റ് ടു ഡിസ്‌കണക്റ്റ് ബിൽ, 2025' എൻസിപി എംപി സുപ്രിയ സുലെയാണ് അവതരിപ്പിച്ചത്.

author-image
Devina
New Update
loksabha

ന്യൂഡൽഹി: ഓഫീസ് സമയത്തിനപ്പുറം ഏതെങ്കിലും ജോലി സംബന്ധമായ കോളുകൾ എടുക്കുന്നതിൽ നിന്നും ഇ-മെയിലുകൾക്ക് മറുപടി നൽകുന്നതിൽ നിന്നും ജീവനക്കാരെ ഒഴിവാക്കാൻ അനുവദിക്കുന്ന സ്വകാര്യ ബിൽ വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു.

ജീവനക്കാരുടെ ക്ഷേമത്തിനായി വെൽഫെയർ അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 'റൈറ്റ് ടു ഡിസ്‌കണക്റ്റ് ബിൽ, 2025' എൻസിപി എംപി സുപ്രിയ സുലെയാണ് അവതരിപ്പിച്ചത്.

ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾക്ക് സർക്കാർ നിയമനിർമ്മാണം ആവശ്യമാണെന്ന് തോന്നുന്ന വിഷയങ്ങളിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാൻ കഴിയും.

മിക്ക കേസുകളിലും, നിർദ്ദിഷ്ട നിയമത്തിന് സർക്കാർ മറുപടി നൽകിയതിന് ശേഷം അംഗം സ്വകാര്യ ബിൽ പിൻവലിക്കുന്നതാണ് പതിവ്.

ജോലി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലി സംബന്ധമായ കോളുകളിൽ നിന്നും ഇ-മെയിലുകളിൽ നിന്നും വിട്ടുനിൽക്കാൻ ഓരോ ജീവനക്കാരനും അവകാശം നൽകുന്നതാണ് ബിൽ. 

അത്തരം ആശയവിനിമയങ്ങൾക്ക് മറുപടി നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ജീവനക്കാരെ അനുവദിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ.

 സമാനമായ ബിൽ കേരള നിയമസഭയിൽ അവതരിപ്പിക്കുന്നതിന് എൻ ജയരാജ് എംഎൽഎ നോട്ടീസ് നൽകിയിട്ടുണ്ട്.