മൂത്ത സഹോദരിക്ക് കൂടുതല്‍ സ്‌നേഹം ലഭിക്കുന്നുവെന്ന് സംശയിച്ച് ഇളയമകള്‍ പ്രായമായ അമ്മയെ കുത്തിക്കൊന്നു. രേഷ്മ മുസാഫര്‍ ഖാസി എന്ന 41കാരിയാണ് 71കാരിയായ അമ്മ സാബിറ ബാനോ അസ്ഗര്‍ ഷെയ്ഖിനെ കുത്തികൊലപ്പെടുത്തിയത്. മുംബൈ കുര്‍ളയിലെ ഖുറേഷി നഗറില്‍ വ്യാഴാഴ്ച് രാത്രിയായിരുന്നു സംഭവം.
കൊലയ്ക്കുശേഷം പൊലീസ് സ്‌റ്റേഷനിലെത്തി രേഷ്മ കുറ്റസമ്മതം നടത്തുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വയറ്റിലും നെഞ്ചിലും കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഒന്നിലധികം തവണ കുത്തുകയായിരുന്നു. മൂത്ത മകളോടാണ് അമ്മയ്ക്ക് കൂടുതല്‍ സ്‌നേഹമെന്ന് രേഷ്മ വിശ്വസിച്ചിരുന്നു. ഇത് അമ്മയോടുള്ള പകയ്ക്ക് കാരണമായി. മകനോടൊപ്പം മുമ്പ്രയില്‍ താമസിച്ചിരുന്ന സാബിറ വ്യാഴാഴ്ചയാണ് രേഷ്മയുടെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും രേഷ്മ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം രേഷ്മ ചുനഭട്ടി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു.
രേഷ്മയെ കസ്റ്റഡിയിലെടുത്തു. രേഷ്മയുടെ മാനസികാരോഗ്യം വിലയിരുത്തുന്നതിന് പൊലീസ് കുടുംബാംഗങ്ങളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നില്‍ സ്വത്ത് തര്‍ക്കമടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. കോടതിയില്‍ ഹാജരാക്കിയ രേഷ്മയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അമ്മയ്ക്ക് സ്‌നേഹം ചേച്ചിയോടെന്ന് സംശയം; യുവതി അമ്മയെ കുത്തിക്കൊന്നു
മുംബൈ കുര്‍ളയിലെ ഖുറേഷി നഗറില്‍ രേഷ്മ മുസാഫര്‍ ഖാസി എന്ന 41കാരിയാണ് 71കാരിയായ അമ്മ സാബിറ ബാനോ അസ്ഗര്‍ ഷെയ്ഖിനെ കുത്തികൊലപ്പെടുത്തിയത്.
New Update