ഡോ. നാസർ യൂസഫിന് ടി.എ.ഐ അവാർഡ്

ക്ഷയരോഗത്തിലും നെഞ്ച്, ശ്വാസകോശ രോഗങ്ങൾ എന്നീ മേഖലകളിലെ ശസ്ത്രക്രിയകളിൽ അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനമാണ് അവാർഡിന് അർഹമായത്.ജയ്പൂ‌രിൽ വെച്ചുനടന്ന 79-ാമത്  നാറ്റ് കോൺ 2024 എന്ന ദേശീയ സമ്മേളനത്തിൽ വെച്ചാണ് "ട്യൂബർകുലോസിസ് ഫീനിക്സ‌് ഓഫ് തൊറാസിക് സർജറി" എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം അവതരിപ്പിച്ച് ബഹുമതി സ്വീകരിച്ചത്.

author-image
Shyam Kopparambil
New Update
sdsdsss

ഡോ.നാസർ യൂസഫ്  പ്രശസ്‌തമായ ഡോ.എസ്.എൻ. ത്രിപാഠി മെമ്മോറിയൽ ഒറേഷൻ അവാർഡ് സ്വീകരിക്കുന്നു.

കൊച്ചി : കാക്കനാട് സൺറൈസ്സ് ആശുപത്രിയിലെ തൊറാസിക്ക് സർജറി മേധാവിയായ ഡോ.നാസർ യൂസഫിന്  പ്രശസ്‌തമായ ഡോ.എസ്.എൻ. ത്രിപാഠി മെമ്മോറിയൽ
ഒറേഷൻ അവാർഡ്  ലഭിച്ചു. ക്ഷയരോഗത്തിലും നെഞ്ച്, ശ്വാസകോശ രോഗങ്ങൾ എന്നീ മേഖലകളിലെ ശസ്ത്രക്രിയകളിൽ അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനമാണ് അവാർഡിന് അർഹമായത്.ജയ്പൂ‌രിൽ വെച്ചുനടന്ന 79-ാമത്  നാറ്റ് കോൺ 2024 എന്ന ദേശീയ സമ്മേളനത്തിൽ വെച്ചാണ് "ട്യൂബർകുലോസിസ് ഫീനിക്സ‌് ഓഫ് തൊറാസിക് സർജറി" എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം അവതരിപ്പിച്ച് ബഹുമതി സ്വീകരിച്ചത്.കേരളത്തിൽ നിന്നും ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ തൊറാസിക് സർജനാണ് ഡോ. നാസർ യൂസഫ്. ക്ഷയരോഗത്തിന്റെ  സങ്കീർണതകളായ ഹീമോപ്റ്റിസിസ് (രക്തത്തോടുകൂടിയ കഫം), നെഞ്ചിലെ പഴുപ്പ്, കാവിറ്റി, പൂപ്പൽ, ശ്വാസകോശത്തിൽ ഉണ്ടാകുന്ന പരു സാധാരണ ക്ഷയ രോഗ മരുന്നുകൾ ഫലപ്രദമല്ലാത്ത മൾട്ടിപ്പിൾ ഡ്രഗ് റെസിസ്റ്റന്റ് ടൂബെർകുലോസിസ് (എം.ഡി.ആർ ടി. ബി ) എന്ന അതി കഠിനമായ ക്ഷയ രോഗം എന്നിവയ്ക്കുള്ള ശസ്ത്രക്രിയകളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്നത്.കോവിഡ് 19 മൂലം ശ്വാസകോശ സങ്കീർണതകളുള്ള രോഗിക്ക് ശസ്ത്രക്രിയ നടത്തിയ ഇന്ത്യയിലെ ആദ്യത്തെ തൊറാസിക് സർജനാണ് അദ്ദേഹം.കൊച്ചിയിലെ സൺറൈസ് ആശുപത്രിയിലും കാലിക്കട്ടിലേ പി.വി.എസ് ആശുപത്രിയിലും പ്രവർത്തിച്ചുവരുന്ന ഡോ.നാസർ യൂസഫ് മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫെസറായും സേവനമനുഷ്‌ഠിക്കുന്നു. 

Health healthcare award kochi