/kalakaumudi/media/media_files/2025/07/12/ms-swaminathan-2025-07-12-15-42-14.jpg)
ന്യൂഡല്‍ഹി : ഹരിതവിപ്ലവത്തിലൂടെ ഇന്ത്യയ്ക്ക് ഭക്ഷ്യ സുരക്ഷ നേടിത്തന്നതിലൂടെ രാജ്യത്തിന്റെ പട്ടിണിയകറ്റിയ ലോകപ്രശസ്ത കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം. എസ്.സ്വാമിനാഥന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് 100 രൂപയുടെ പ്രത്യേക നാ ണയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കും. വ്യക്തികളുടെയും സംഭവങ്ങളുടെയും സ്മരണാര്‍ഥം പുറത്തിറക്കുന്ന നാണയങ്ങള്‍ പൊതുവിനിമയത്തിനായി വലിയ തോതില്‍ പുറത്തിറക്കാറില്ല.indiagovtmint.in വെബ്സൈറ്റിലൂടെയാണ് ഇത്തരം നാണയങ്ങളുടെ വില്‍പന.കേന്ദ്രസര്‍ക്കാരിന്റെ 'മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ 10-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടും 100 രൂപയുടെ നാണയം പുറത്തിറക്കും.