മെയ് എട്ടിന് പാക്കിസ്ഥാന്‍ ഡ്രോണുകളും ദീര്‍ഘദൂര മിസൈലുകളുമുപയോഗിച്ച് അമൃത്സറിലെ സുവര്‍ണക്ഷേത്രം ഉള്‍പ്പടെ ഇന്ത്യയിലെ നിരവധി ആരാധനാലയങ്ങള്‍ തര്‍ക്കാന്‍ ശ്രമം നടന്നു.ഇന്ത്യന്‍ സേനയുടെ സാങ്കേതിയ ശേഷിയും ജാഗ്രതയും കൊണ്ട് അതിനെയൊക്കെ തടുക്കാന്‍ നമുക്കായ്.പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ട് ഇന്ത്യന്‍ സേന നടത്തിയ ' ഓപ്പറേഷന്‍ സിന്ദൂറിന് ' പകരമായി അവര്‍ അക്രമിക്കാന്‍ ശ്രമിച്ചത് ഇന്ത്യയിലെ സാധാരണ ജനങ്ങളെയും , കെട്ടിടങ്ങളെയും , ആരാധനാലയങ്ങളെയുമൊക്കെയാണ്. തദ്ദേശീയമായി നിര്‍മ്മിച്ച ആകാശ് മിസൈലും എല്‍ 70 എയര്‍ ഡിഫന്‍സ് ഗണ്ണുകളും ഉള്‍പ്പടെയുളള വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഒരു മറയായി നിന്ന് പഞ്ചാബ് ഉള്‍പ്പടെയുളള പ്രദേശങ്ങളും സംരക്ഷണം നല്കി. ഏപ്രില്‍ 22ന് സാധരണക്കാരായ മനുഷ്യരെ കൊലപ്പെടുത്തിയതിന് പകരം എന്ന നിലയിലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്.ഇതിനെ ചുവടുപിടിച്ച് പഞ്ചാബ് , രാജസ്ഥാന്‍,കശ്മീര്‍ എന്നിവിടങ്ങളില്‍ പാക്കിസ്ഥാന്‍ മിസൈല്‍ , ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.സായുധ സേന ഇത് വിജയകരാമായി പരാജയപ്പെടുത്തി.സുവര്‍ണ ക്ഷേത്രം ലക്ഷ്യം വച്ചുളള എല്ലാ ഡ്രോണുകളെ തകര്‍ത്തെന്നും ക്ഷേത്രത്തിന് ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നും 15 ഇന്‍ഫന്‍ട്രി ഡിവിഷനിലെ ജനറല്‍ കാര്‍ത്തിക് സി ശേഷാദ്രി പറഞ്ഞു.
സുവര്‍ണ്ണക്ഷേത്രം ലക്ഷ്യം വച്ചുളള ഡ്രോണുകളും മിസൈലുകളും തകര്‍ത്തു
തദ്ദേശീയമായി നിര്‍മ്മിച്ച ആകാശ് മിസൈലും എല്‍ 70 എയര്‍ ഡിഫന്‍സ് ഗണ്ണുകളും ഉള്‍പ്പടെയുളള വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഒരു മറയായി നിന്ന് പഞ്ചാബ് ഉള്‍പ്പടെയുളള പ്രദേശങ്ങളും സംരക്ഷണം നല്ക
New Update