തെലുങ്ക് സിനിമാ താരങ്ങൾ പങ്കെടുത്ത റേവ് പാർട്ടിക്കിടെ ലഹരിമരുന്ന് വേട്ട

ബംഗളൂരുവിൽ സിനിമാ താരങ്ങൾ പങ്കെടുത്ത റേവ് പാർട്ടിക്കിടെ സെൻട്രൽ ക്രൈം ബ്രാഞ്ചിൻ്റെ ലഹരി വേട്ട. കൊക്കെയ്ൻ, എം.ഡി.എം.എ എന്നിവ പിടികൂടിയിട്ടുണ്ട്. തെലുങ്ക് സിനിമാ താരങ്ങൾ അടക്കം സെൻട്രൽ ക്രൈം ബ്രാഞ്ചിൻറെ കസ്റ്റഡിയിൽലാണ്.

author-image
Anagha Rajeev
New Update
ssssssssssss
Listen to this article
0.75x1x1.5x
00:00/ 00:00

ബംഗളൂരു: ബംഗളൂരുവിൽ സിനിമാ താരങ്ങൾ പങ്കെടുത്ത റേവ് പാർട്ടിക്കിടെ സെൻട്രൽ ക്രൈം ബ്രാഞ്ചിൻ്റെ ലഹരി വേട്ട. കൊക്കെയ്ൻ, എം.ഡി.എം.എ എന്നിവ പിടികൂടിയിട്ടുണ്ട്. തെലുങ്ക് സിനിമാ താരങ്ങൾ അടക്കം സെൻട്രൽ ക്രൈം ബ്രാഞ്ചിൻറെ കസ്റ്റഡിയിൽലാണ്. ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി ആർ ഫാം ഹൗസിൽ ആണ് പാർട്ടി നടന്നത്.

പുലർച്ചെ മൂന്ന് മണിയോടെയാണ് സിസിബിയുടെ റെയ്ഡ്. ഹൈദരാബാദിൽ നിന്നുള്ള വാസു എന്ന ആളാണ് പാർട്ടി സംഘടിപ്പിച്ചത്. പിറന്നാളാഘോഷ പാർട്ടിക്ക് പുലർച്ചെ 2 മണി വരെയാണ് അനുമതി ലഭിച്ചിരുന്നത്. ഈ സമയം കഴിഞ്ഞും ആഘോഷം നീണ്ടതോടെയാണ് സിസിബിയുടെ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് സ്ഥലത്ത് പരിശോധന തുടങ്ങി.

 ബംഗളൂരുവിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള നൂറിലധികം പേരാണ് പാർട്ടിയിൽ പങ്കെടുത്തതത്. പൊലീസ് പിടിച്ചെടുത്ത ആഡംബര വാഹനത്തിൽ നിന്ന് ആന്ധ്ര പ്രദേശ് എംഎൽഎയുടെ പാസ് അടക്കമുള്ള രേഖകൾ കണ്ടെത്തിയിട്ടുണ്ട്. പതിനഞ്ചിലേറെ ലക്ഷ്വറി കാറുകളാണ് ഫാം ഹൗസിന് സമീപം ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

30- 50 ലക്ഷം ചെലവാക്കിയാണ് സംഘാടകർ പാർട്ടി സംഘടിപ്പിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. 

Drug hunt