മയക്ക് മരുന്ന് ഹബ്ബാവുന്ന ബെംഗളൂരു: പിടികൂടിയത് 2.74 കോടിയുടെ ലഹരി

ബിസിനസ്, മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയ സംഘം ബെംഗളൂരുവിലാണ് താമസിച്ചിരുന്നത്. ഗോവ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലുള്ള മറ്റ് നൈജീരിയക്കാരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി ബെംഗളൂരുവില്‍ വില്‍പ്പന നടത്തുകയായിരുന്നു സംഘം.

author-image
Web Desk
New Update
drunken man

drug seized in Bengaluru

Listen to this article
0.75x1x1.5x
00:00/ 00:00

കഴിഞ്ഞ ഒരാഴ്ചക്കിടെ ബെംഗളൂരുവില്‍ നിന്ന് പിടികൂടിയത് 2.74 കോടിയുടെ മയക്ക് മരുന്ന്. മൂന്ന് ആഫ്രിക്കന്‍ പൗരന്മാര്‍ അടക്കം 8 പേര്‍ അറസ്റ്റിലായി. നൈജീരിയയില്‍ നിന്നുള്ള അഗസ്റ്റിന്‍ നോണ്‍സോ (39), യൂഡറിക് ഫിഡെലിസ് (34), എറിംഹെന്‍ സ്മാര്‍ട്ട് (40) എന്നിവരും വിവിപുരം, കോട്ടണ്‍ പേട്ട്, കൊട്ടന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ് പിടിയിലായത്.വിദേശികളില്‍ നിന്ന് 50 ലക്ഷം രൂപയുടെ എംഡിഎംഎയാണ് കണ്ടെടുത്തത്. ബിസിനസ്, മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയ സംഘം ബെംഗളൂരുവിലാണ് താമസിച്ചിരുന്നത്. ഗോവ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലുള്ള മറ്റ് നൈജീരിയക്കാരില്‍ നിന്ന് കുറഞ്ഞ വിലയില്‍ മയക്കുമരുന്ന് വാങ്ങി ബെംഗളൂരുവില്‍ വില്‍പ്പന നടത്തുകയായിരുന്നു സംഘം.ബെംഗളൂരുവിന്റെ വിവിധയിടങ്ങളില്‍ നിന്ന് പിടികൂടിയവരില്‍ നിന്ന് കഞ്ചാവ്, എല്‍എസ്ഡി, ചരസ്, ഹാഷിഷ് ഓയില്‍, കൊക്കെയ്ന്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം കൂടുതല്‍ വ്യാപിക്കാനാണ് പൊലീസ് ശ്രമം. 

drug trafficking