ശക്തമായ പൊടിക്കാറ്റ്: മുംബൈയില്‍ ബോര്‍ഡ് തകര്‍ന്ന് വീണ് എട്ട് മരണം

തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മുംബൈ നഗരം പൊടിക്കാറ്റില്‍ മുങ്ങിയത്. പൊടിക്കാറ്റിനെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗത്തും വിമാന, ട്രെയിന്‍, മെട്രോ സര്‍വീസുകളും തടസ്സപ്പെട്ടിട്ടുണ്ട്.

author-image
Sruthi
New Update
nelson

Dust storm rains hit Mumbai several injured as billboard collapses

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈയില്‍ ശക്തമായ പൊടിക്കാറ്റിനിടെ കൂറ്റന്‍ ബോര്‍ഡ് തകര്‍ന്ന് വീണ് എട്ട്

പേര്‍ മരിച്ചു. ഗഡ്‌കോപാറിലെ പെട്രോള്‍ പമ്പിന് സമീപത്തുള്ള ബോര്‍ഡാണ് തകര്‍ന്നു വീണത്. 

എട്ട് പേര്‍ മരിക്കുകയും 59 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.പമ്പിന്റെ എതിര്‍വശത്തായിരുന്നു ബോര്‍ഡ് ഉണ്ടായിരുന്നത്. എന്നാല്‍ പമ്പിന്റെ മധ്യ ഭാഗത്തേക്കാണ് ബോര്‍ഡ് തകര്‍ന്നു വീണത്.തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മുംബൈ നഗരം പൊടിക്കാറ്റില്‍ മുങ്ങിയത്. പൊടിക്കാറ്റിനെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗത്തും വിമാന, ട്രെയിന്‍, മെട്രോ സര്‍വീസുകളും തടസ്സപ്പെട്ടിട്ടുണ്ട്.

ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസും ദുരന്തപ്രതിരോധ സേനയും. ജനങ്ങളെ രക്ഷപ്പെടുത്തുന്നതിലാണ് മുൻഗണനയെന്ന് സംഭവത്തിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രതികരിച്ചു. പരിക്കേറ്റവർക്കുള്ള ചികിത്സ സർക്കാർ ഉറപ്പുവരുത്തും. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. മുംബൈയിലെ എല്ലാ പരസ്യ ബോർഡുകളും പരിശോധിക്കാൻ പൊലിസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് വ്യക്തമാക്കി.

മുംബൈയിൽ മണിക്കൂറുകളായി ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇതോടെ നഗരത്തിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി. നഗരത്തിൽ പൊടിക്കാറ്റാണ് ആഞ്ഞടിക്കുന്നത്. ആകാശത്തിൽ ആകെ പൊടി നിറഞ്ഞതായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ലോക്കൽ ട്രെയിൻ സർവ്വീസ്, മെട്രോ ട്രെയിൻ, വിമാനത്തവളം എന്നിവ താത്കാലികമായി അടച്ചിരിക്കുകയാണ്.

Dust storm