/kalakaumudi/media/media_files/2025/07/06/dy-chandrachud-2025-07-06-15-44-18.png)
ഡല്‍ഹി : മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കാലാവധി കഴിഞ്ഞിട്ടും ഔദ്യോഗിക വസതിയില്‍ തുടരുകയാണെന്നും സതി ഒഴിയണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ഭരണവിഭാഗം കേന്ദ്രത്തിന് കത്തെഴുതി.ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായി ഉള്‍പ്പെടെ 33 ജഡ്ജിമാരാണ് നിലവില്‍ സുപ്രീം കോടതിയിലുള്ളത്.നിലവിലെ നാല് ജഡ്ജിമാര്‍ക്കിതുവരെ സര്‍ക്കാര്‍ താമസ സൗകര്യം ലഭിച്ചിട്ടില്ല.കൃഷ്ണമേനോന്‍ മാര്‍ഗിലാണ് ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്നത്.2024 നവംബര്‍ 10നാണ് മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂട് വിരമിച്ചത്.ആറു മാസം വരെയാണ് വാടകയില്ലാതെ താമസിക്കാനാവുക എന്നാല്‍ ഡി വൈ ചന്ദ്ര ചുഡ് ഏഴുമാസമായി ഔദ്യോഗിക വസതിയില്‍ താമസിക്കുകയാണ്.വ്യക്തിപരമായ ചില സാഹചര്യങ്ങളാണ് താമസിക്കാന്‍ കാരണമെന്നും ഇത് സുപ്രീംകോടതി ഭരണവിഭാഗത്തെ അറിയിച്ചിട്ടുണ്ടന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു.ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായിയുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും എത്രയും വേഗം വസതി ഒഴിയാമെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.