ഇ-കൊമേഴ്‌സ് ഹബ്ബുകള്‍ വികസിപ്പിക്കുന്നതിന് കേന്ദ്രം

കഴിഞ്ഞ വര്‍ഷം, ആഗോളതലത്തില്‍ അതിര്‍ത്തി കടന്നുള്ള ഇ-കൊമേഴ്‌സ് വ്യാപാരം ഏകദേശം 800 ബില്യണ്‍ യുഎസ് ഡോളറായിരുന്നു, 2030 ഓടെ ഇത് 2 ട്രില്യണ്‍ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു.

author-image
Sruthi
New Update
E-Commerce Hub

E-Commerce Hub Development to Feature in New Government's 100-Day Agenda

Listen to this article
0.75x 1x 1.5x
00:00 / 00:00

ഓണ്‍ലൈന്‍ മീഡിയം വഴിയുള്ള ഇന്ത്യയുടെ കയറ്റുമതി കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്ത് ഇ-കൊമേഴ്‌സ് ഹബ്ബുകള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാരിനായുള്ള വാണിജ്യ മന്ത്രാലയത്തിന്റെ 100 ദിവസത്തെ അജണ്ട റോഡ്മാപ്പില്‍ ഈ പദ്ധതി ഇടം പിടിച്ചിട്ടുണ്ട്.ഇ-കൊമേഴ്‌സ് മീഡിയം വഴിയുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി വാണിജ്യ മന്ത്രാലയത്തിന്റെ വിഭാഗമായ ഡിജിഎഫ്ടി ഇതിനകം തന്നെ ആര്‍ബിഐയുമായും ധനമന്ത്രാലയം ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.ഇ-കൊമേഴ്‌സ് മാധ്യമങ്ങളിലൂടെയുള്ള കയറ്റുമതി കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഈ ഹബ്ബുകള്‍ക്ക് കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം, ആഗോളതലത്തില്‍ അതിര്‍ത്തി കടന്നുള്ള ഇ-കൊമേഴ്‌സ് വ്യാപാരം ഏകദേശം 800 ബില്യണ്‍ യുഎസ് ഡോളറായിരുന്നു, 2030 ഓടെ ഇത് 2 ട്രില്യണ്‍ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. ചൈനയുടെ ഇ-കൊമേഴ്‌സ് കയറ്റുമതിമാത്രം ഏകദേശം 350 ബില്യണ്‍ ഡോളറാണ് എന്നത് ഈ മേഖലയുടെ പ്രാധാന്യം എടുത്തുകാട്ടുന്നു. അതേസമയം ഈ മേഖലയില്‍ ഇന്ത്യയുടെ കയറ്റുമതി വെറും രണ്ട് ബില്യണ്‍ ഡോളറിന്റേത് മാത്രമാണ്. ഈ മേഖലയില്‍ അവസരങ്ങള്‍ ഏറെയാണ് എന്ന് ഈ ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നു. ഇ-കൊമേഴ്‌സ് മാധ്യമങ്ങളിലൂടെയുള്ള കയറ്റുമതി കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇ-കൊമേഴ്‌സ് ഹബ്ബുകള്‍ വഴി കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നു. ഈ ഹബ്ബുകളില്‍, കയറ്റുമതി അനുമതികള്‍ സുഗമമാക്കാന്‍ കഴിയും. കൂടാതെ, ഇതിന് വെയര്‍ഹൗസിംഗ് സൗകര്യങ്ങള്‍, കസ്റ്റംസ് ക്ലിയറന്‍സ്, റിട്ടേണ്‍ പ്രോസസ്സിംഗ്, ലേബലിംഗ്, ടെസ്റ്റിംഗ്, റീപാക്കിംഗ് എന്നിവയും ഉണ്ടായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.2030-ഓടെ 1 ട്രില്യണ്‍ ഡോളര്‍ ചരക്ക് കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, ഈ ലക്ഷ്യം നിറവേറ്റുന്നതിനുള്ള ഒരു ഉറവിടമായി അതിര്‍ത്തി കടന്നുള്ള ഇ-കൊമേഴ്‌സ് വ്യാപാരം അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

E-Commerce Hub

E-Commerce Hub

E-Commerce Hub