അറേബ്യന്‍ സമുദ്രത്തില്‍ ഭൂചലനം

റിക്ടര്‍ സ്കെയിലില്‍ 4.2 മുതല്‍ മുതല്‍ 5.1വരെ തീവ്രത രേഖപ്പെടുത്തി. തിരുവനന്തപുരത്തു നിന്ന് 1495 കിലോമീറ്റര്‍ അകലെ  കടലില്‍ പത്തു കിലോമീറ്റര്‍താഴെയാണ് പ്രഭവകേന്ദ്രം

author-image
Prana
New Update
earth quake

അറേബ്യൻ സമുദ്രത്തിൽ ഭൂചലനം രേഖപ്പെടുത്തി. ശനിയാഴ്ച പുലർച്ചെ നാലിനും നാലരക്കും ഇടക്ക് മൂന്നു ചലനങ്ങള്‍ രേഖപ്പെടുത്തി.റിക്ടര്‍ സ്കെയിലില്‍ 4.2 മുതല്‍ മുതല്‍ 5.1വരെ തീവ്രത രേഖപ്പെടുത്തി. തിരുവനന്തപുരത്തു നിന്ന് 1495 കിലോമീറ്റര്‍ അകലെ  കടലില്‍ പത്തു കിലോമീറ്റര്‍താഴെയാണ് പ്രഭവകേന്ദ്രം.മാലിദ്വീപിൽ നിന്ന് 1147.7 കിലോമീറ്ററും ലക്ഷ്വദീപിൽ നിന്ന് 1237.4 കിലോമീറ്റർ അകലത്തിലും സമുദ്രത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം, ഇന്ത്യന്‍ തീരത്ത് മുന്നറിയിപ്പില്ലെന്ന്  ദേശീയ ഭൂകമ്പ പഠന കേന്ദ്രം അറിയിച്ചു.  

earthquake