/kalakaumudi/media/media_files/2024/12/04/TOxt5bDJO7nQQMelcyly.jpg)
ഹൈദരാബാദ്: തെലങ്കാനയിൽ ഭൂചലനം. 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. ഇന്ന് രാവിലെ 7.27ന് തെലങ്കാനയിലെവിവിധഭാഗങ്ങളിൽഭൂചലനംഅനുഭവപ്പെട്ടു. മുലുഗു ജില്ലയിലാണ് ഭൂചലനത്തിന്റെപ്രഭവകേന്ദ്രം.
40 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. ആന്ധ്രാപ്രദേശിന്റെചിലഭാഗങ്ങളിലുംഭൂചലനംറിപ്പോർട്ട്ചെയ്തു.മുലുഗിലും ഹൈദരാബാദ് ഉള്‍പ്പെടെയുള്ള സമീപ ജില്ലകളിലും പരിഭ്രാന്തരായ ജനങ്ങള്‍ വീടിന് പുറത്തേയ്ക്ക് ഓടി. ആര്‍ക്കും ആളപായം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് തെലങ്കാനയില്‍ ഇത്രയും ശക്തമായ ഭൂചലനം അനുഭവപ്പെടുന്നത്. തെലങ്കാന ഏറ്റവും കുറഞ്ഞ തീവ്രതയുള്ള മേഖലയായ സീസ്മിക് സോണ്‍ രണ്ടിലാണ് ഉള്‍പ്പെടുന്നത്.ഭൂചലനത്തിന്റെ ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയംഅധികാരികൾസ്ഥിതിഗതികൾവിലയിരുത്തുകയാണ്. ജനങ്ങൾജാഗ്രതപാലിക്കാൻനിർദ്ദേശവുംനൽകിയിട്ടുണ്ട്.