സാമ്പത്തിക സര്‍വേ: സുപ്രധാന കാര്യങ്ങള്‍ ഇവയാണ്

കേന്ദ്ര ഗവണ്‍മെന്റിന്റെ ഇടപെടലുകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടികളും കാരണം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം കുറഞ്ഞു. 2026ല്‍ പണപ്പെരുപ്പം നിയന്ത്രിത പരിധിയായ 4 ശതമാനത്തിലെത്തും.

author-image
Prana
New Update
nirmala

Nirmala Sitaraman

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കില്‍ വാര്‍ഷിക റിപ്പോര്‍ട്ടായ സാമ്പത്തിക സര്‍വേ
ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നാളെ ബജറ്റ് അവതരിപ്പിക്കുന്നതിന് മൂന്നോടിയായാണ് സര്‍വേ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. 

സര്‍വേയില്‍ പറഞ്ഞിരിക്കുന്ന സുപ്രധാന കാര്യങ്ങള്‍ ഇവയാണ്
  •  2026ല്‍ രാജ്യത്തെ വ്യവസായ മേഖല 6.2 ശതമാനം വളരും
  •  സേവനമേഖല 7.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്
  •  കാലാവസ്ഥാ വ്യതിയാനവും ജലദൗര്‍ലഭ്യവും കാര്‍ഷിക മേഖലയ്ക്ക് നിര്‍ണായക ആശങ്കകളായി തുടരുന്നുവെന്ന് സര്‍വേ മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന വിള ഗവേഷണം വേണമെന്ന് നിര്‍ദേശം
  • നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ന്ത്യയുടെ കാര്‍ഷിക മേഖല 3.5 ശതമാനം വളര്‍ച്ച കൈവരിച്ചതായി സാമ്പത്തിക സര്‍വ്വേ. ഹോര്‍ട്ടികള്‍ച്ചര്‍, കന്നുകാലി വളര്‍ത്തല്‍, മത്സ്യ ബന്ധനം എന്നീ മേഖലകളാണ് വളര്‍ച്ചയ്ക്ക് സഹായകമായത്.
  •  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) അന്താരാഷ്ട്ര നാണയ നിധിയും (ഐഎംഎഫ്), ഇന്ത്യയുടെ ഉപഭോക്തൃ വില പണപ്പെരുപ്പത്തെ കുറിച്ച് നടത്തിയ പ്രവചനങ്ങള്‍ കേന്ദ്രത്തിന്റെ വീക്ഷണവുമായി ഒത്തുപോകുന്നതായി സാമ്പത്തിക സര്‍വേ.  
  •  പ്രധാന എണ്ണക്കുരുക്കളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും പയറുവര്‍ഗ്ഗങ്ങളുടെ വിസ്തൃതി വിപുലീകരിക്കുന്നതിനും പ്രത്യേക വിളകള്‍ക്കായി ആധുനിക സംഭരണ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലെ പുരോഗതി വിലയിരുത്തുന്നതിനും കേന്ദ്രീകൃതമായ ശ്രമങ്ങള്‍ നടത്താന്‍ സര്‍വേ നിര്‍ദ്ദേശിച്ചു
  •  വിദേശ നിക്ഷേപം (എഫ്ഡിഐ) വര്‍ദ്ധിക്കുന്നത് ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും കയറ്റുമതി വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്ന് സര്‍വേ പറയുന്നു.
  • നികുതി വരുമാനത്തിലെ വര്‍ദ്ധനവ് , ചെലവ് ചുരുക്കല്‍, ഡിജിറ്റലൈസേഷന്‍ എന്നിവ ഇന്ത്യയെ സന്തുലിത സാമ്പത്ത
  • കേന്ദ്ര ഗവണ്‍മെന്റിന്റെ ഇടപെടലുകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടികളും കാരണം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം കുറഞ്ഞു. 2026ല്‍ പണപ്പെരുപ്പം നിയന്ത്രിത പരിധിയായ 4 ശതമാനത്തിലെത്തും.
Economic Survey