/kalakaumudi/media/media_files/2025/11/19/al-fala-2025-11-19-14-56-58.jpg)
ന്യൂഡല്‍ഹി : ഫരീദാബാദിലെ അല്‍ ഫലാ യൂണിവേഴ്സിറ്റിയുടെ ചെയര്‍മാനും സ്ഥാപകനുമായ ജവാദ് അഹമ്മദ് സിദ്ദിഖി അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 19 പ്രകാരമാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 13 ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു.
അല്‍ ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ പ്രധാന വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. അല്‍-ഫലാ യൂണിവേഴ്‌സിറ്റി നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം ഉണ്ടെന്ന് തെറ്റായ അവകാശപ്പെട്ട് വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും കബളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളില്‍ നിന്നും വന്‍ തുക ഫീസ് ആയി വാങ്ങുകയും കള്ളപ്പണം വിളിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു എന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഡല്‍ഹി സ്‌ഫോടനത്തെ തുടര്‍ന്ന് ഫരീദാബാദിലെ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നത്. ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
അല്‍ ഫലാ സര്‍വകലാശാലയ്ക്ക് എന്‍എഎസി അംഗീകാരമുണ്ടെന്ന് തെറ്റായി അവകാശപ്പെട്ടു, കൂടാതെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ആക്ടിലെ സെക്ഷന്‍ 12 ബി പ്രകാരം അംഗീകാരമുണ്ടെന്ന് തെറ്റായി പ്രസ്താവിച്ചു. സാമ്പത്തിക നേട്ടത്തിനായി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചു എന്നിങ്ങനെയുള്ള നിരവധി വസ്തുതകളാണ് ഇ ഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
