ഫെമ നിയമലംഘനം: ഡിഎംകെ എംപിക്കും കുടുംബത്തിനും 908 കോടി രൂപ പിഴ ചുമത്തി ഇഡി

ചെന്നൈയിലെ ഇഡി സംഘം ജഗത് രക്ഷകനും കുടുംബത്തിനുമെതിരായ കേസുകളിൽ  നടത്തിയ അന്വേഷണത്തിലാണ് നടപടി. ഇഡിയും ആദായനികുതി വകുപ്പും എംപിയുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.

author-image
Vishnupriya
New Update
jagat
Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: ഡി.എം.കെ. എം.പി. എസ്. ജഗത് രക്ഷകനും കുടുംബത്തിനും 908 കോടി രൂപ പിഴ ചുമത്തി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് (ഫെമ) കേസിലാണ് നടപടി. ഫെമ സെക്ഷൻ 37 എ പ്രകാരം പിടിച്ചെടുത്ത 89.19 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്.

ചെന്നൈയിലെ ഇഡി സംഘം ജഗത് രക്ഷകനും കുടുംബത്തിനുമെതിരായ കേസുകളിൽ  നടത്തിയ അന്വേഷണത്തിലാണ് നടപടി. ഇഡിയും ആദായനികുതി വകുപ്പും എംപിയുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.

2021 ഡിസംബർ ഒന്നിനാണ് ജഗത് രക്ഷകനും കുടുംബത്തിനും ഇവരുമായി ബന്ധപ്പെട്ട ഒരു കമ്പനിക്കുമെതിരെ ഇഡി കേസെടുത്തതെന്ന് പ്രസ്താവനയിൽ പറയുന്നു. 2017ൽ സിംഗപ്പൂരിലെ ഒരു ഷെൽ കമ്പനിയിൽ 42 കോടി രൂപയുടെ നിക്ഷേപം, കുടുംബാംഗങ്ങൾ ഓഹരികൾ സമ്പാദിച്ചതും കൈമാറ്റം ചെയ്തതും, ഒരു ശ്രീലങ്കൻ സ്ഥാപനത്തിൽ 9 കോടി രൂപയുടെ നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. അന്വേഷണത്തിൽ ഫെമ നിയമത്തിലെ വിവിധ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തി. ഇതിനെ തുടർന്നാണ് പിടിച്ചെടുത്ത സ്വത്തുക്കൾ കണ്ടുകെട്ടാനും പിഴ ചുമത്താനും ഉത്തരവിട്ടതെന്ന് ഇ.ഡി പറയുന്നു.

ed dmk jagat rakshakan