/kalakaumudi/media/media_files/3SOYxgGN6l5b9o4VusQw.jpg)
ബി ബി സി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്.വിദേശനാണ്യ വിനിമയച്ചട്ട ലംഘനത്തിനാണ് പിഴ. ബി ബി സിയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ വീതവും പിഴയൊടുക്കണം.2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.2021 ഒക്ടോബര്‍ 15 മുതല്‍ ഓരോ ദിവസവും 5000 രൂപ എന്ന കണക്കിനാണ് ബി.ബി.സി. ഇന്ത്യയ്ക്ക് പിഴയിടുന്നതെന്നും ഇ.ഡി. അറിയിച്ചു. 3,44,48,850 രൂപയാണ് കൃത്യം പിഴത്തുകയെന്നും പേര് വെളിപ്പെടുത്താത്ത ഇ.ഡി. ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡയറക്ടര്‍മാരായിരുന്ന ഗിലെസ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബ്ബണ്‍സ് എന്നിവര്‍ക്കും ഇ.ഡി. പിഴയിട്ടിട്ടുണ്ട്. ഓരോരുത്തര്‍ക്കും 1,14,82,950 രൂപ വീതമാണ് പിഴയിട്ടത്. നിയമലംഘനം നടന്ന കാലയളവില്‍ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നവര്‍ എന്ന നിലയ്ക്കാണ് ഇവര്‍ക്ക് പിഴയിട്ടത്.