/kalakaumudi/media/media_files/2024/11/09/AFf6IIQqyvGRE6MjVRGn.jpeg)
റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവേ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. മുഖ്യമന്ത്രിയുടെ പഴ്സനൽ സെക്രട്ടറി സുനിൽ ശ്രീവാസ്തവയുടെ വീട്ടിലാണ് റെയ്ഡ്.
ഭൂമി തട്ടിപ്പ് കേസിൽ ഹേമന്ത് സോറന് ജൂണിൽ ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തതിനു ശേഷം 2024 ജനുവരി 31നാണ് അന്ന് മുഖ്യമന്ത്രിയായ സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. റാഞ്ചിയിലെ ബദ്ഗായ് പ്രദേശത്ത് 8.86 ഏക്കർ ഭൂമി വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 20ന് നടക്കും.