/kalakaumudi/media/media_files/2025/11/18/falah-uni-2025-11-18-10-22-00.jpg)
ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അൽ ഫലാഹ് സർവകലാശാല അടക്കം 25 ഇടങ്ങളിൽ ഇഡി റെയഡ് നടത്തുന്നു .
ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിച്ചതുമായി ബന്ധപ്പെട്ടാണ് ഫരീദാബാദ് അൽഫലാഹ സർവകലാശാലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തുന്നത്.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്നു ഡോക്ടർമാരുടെ പങ്ക് വെളിപ്പെട്ടതോടെയാണ് ഫരീദാബാദിലെ അൽഫലാഹ് സർവകലാശാല അന്വേഷണ ഏജൻസികളുടെ സംശയ നിഴലിലായത്.
ഭീകരസംഘത്തിന് സാമ്പത്തിക സഹായങ്ങൾ ലഭിച്ചതുമായി ബന്ധപ്പെട്ട് അന്വേഷിക്കാനുള്ള സർക്കാരിന്റെ ഉത്തരവിനെ തുടർന്നാണ് കേന്ദ്ര ഏജൻസിയുടെ നടപടി.
ഫരീദാബാദിലെ 70 ഏക്കർ വിസ്തൃതിയുള്ള ഓഖ്ലയിലെ ഓഫീസും റെയ്ഡ് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.
സർവകലാശാലയുടെ അക്കൗണ്ടുകൾ ഫോറൻസിക് ഓഡിറ്റിന് വിധേയമാക്കാനും ഉത്തരവിട്ടിട്ടുണ്ട്.
ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
