611 കോടി രൂപയുടെ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഡിജിറ്റല്‍ പെയ്മെന്റ് ആപ്പായ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സിനും രണ്ട് അനുബന്ധ കമ്പനികള്‍ക്കുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒ.സി.എല്ലില്‍ 245 കോടിയും അനുബന്ധ സ്ഥാപനങ്ങളായ ലിറ്റില്‍ ഇന്റര്‍നെറ്റില്‍ 345 കോടിയുടേയും നിയര്‍ബൈ ഇന്ത്യയില്‍ 20.9 കോടിയുടേയും നിയലംഘനമാണ് ഇഡി ചൂണ്ടികാണിച്ചിരിക്കുന്നത്.കമ്പനികളിലെ ചില നിക്ഷേപ ഇടപാടുകളിലാണ് ആരോപണവിധേയമായ നിയമലംഘനങ്ങള്‍ നടന്നതെന്ന് എന്‍ഫോഴ്സ്മെന്റ് പറയുന്നു. അനുബന്ധ കമ്പനികളെ പേടിഎം ഏറ്റെടുക്കുന്നതിന് മുന്‍പ് ചില വീഴ്ചകള്‍ സംഭവിച്ചെന്നും ഇഡി വ്യക്തമാക്കി. ലിറ്റില്‍ ഇന്റര്‍നെറ്റ്, നിയര്‍ബൈ ഇന്ത്യ എന്നിവ 2017-ല്‍ പേടിഎം ഏറ്റെടുക്കുകയും പീന്നീട് ലയിപ്പിക്കുകയുമായിരുന്നു. കമ്പനിയുടെ ചില ഡയറക്ടര്‍മാരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.611 കോടി രൂപയില്‍ ഏകദേശം 345 കോടി രൂപ എല്‍ഐപിഎല്‍ ഉള്‍പ്പെടുന്ന നിക്ഷേപ ഇടപാടുകളുമായി ബന്ധപ്പെട്ടതാണ്. 21 കോടി രൂപ എന്‍ഐപിഎല്ലുമായി ബന്ധപ്പെട്ടതാണ്. ബാക്കി തുക ഒസിഎല്ലുമായി ബന്ധപ്പെട്ടതാണെന്ന് എക്‌സ്‌ചേഞ്ച് ഫയലിംഗ് പറയുന്നു. അതേസമയം ഈ ഇടപാടുകള്‍ കമ്പനികള്‍ ഒസിഎല്‍ കമ്പനിയുടെ ഭാഗമാല്ലാതിരുന്നപ്പോള്‍ നടന്നതാണെന്നാണ് പേടിഎം നല്‍കുന്ന വിശദീകരണം.നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും കമ്പനി അറിയിച്ചു.