മദ്യനയ അഴിക്കേസ്; എഎപിയെ പ്രതിയാക്കുമെന്ന് ഇഡി ഡൽഹി ഹൈക്കോടതിയിൽ

കേസിൽ ജാമ്യം തേടി എഎപി നേതാവ് മനീഷ് സിസോദിയ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര ഏജൻസി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

author-image
Greeshma Rakesh
Updated On
New Update
DELHI

ed to make aap accused in delhi excise policy case

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയെ പ്രതിയാക്കുമെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.കേസിൽ ജാമ്യം തേടി എഎപി നേതാവ് മനീഷ് സിസോദിയ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര ഏജൻസി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.കേസിലെ കുറ്റപത്രത്തിൽ എഎപിയെ പ്രതിയാക്കുമെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. 

അതിനിടെ, കേസിൽ ഇഡി സമർപ്പിച്ച ആറാമത്തെ  കുറ്റപത്രം പരിഗണിക്കുന്നത് സംബന്ധിച്ച വാദം കേൾക്കുന്നത് ഡൽഹിയിലെ റൂസ് അവന്യൂ കോടതി മെയ് 20ലേക്ക് മാറ്റി.ബിആർഎസ് നേതാവ് കെ.കവിതയുടെ ജുഡീഷ്യൽ കസ്റ്റഡിയും കോടതി മെയ് 20 വരെ നീട്ടി.കേസിൽ  കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ജയിലിൽ കഴിയുകയാണ് മനീഷ് സിസോദിയ. അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷകൾ പല കോടതികളും തള്ളിയിരുന്നു.

 

Delhi High Court enforcement directorate delhi excise policy case aap