/kalakaumudi/media/media_files/2025/04/16/04mpdA3m2b683gXPNUfs.jpg)
ചെന്നൈ : ബിജെപി അണ്ണാഡിഎംകെ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ മാത്രമുള്ളതാണെന്ന് അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമി. തിരഞ്ഞെടുപ്പില്‍ സഖ്യം വിജയിച്ചാലും ബിജെപിയുമായി ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചില അണ്ണാഡിഎംകെ നേതാക്കള്‍ ബിജെപിയുമായുള്ള സഖ്യത്തില്‍ സന്തുഷ്ടരല്ല എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പളനിസ്വാമിയുടെ പരാമര്‍ശം.
2019ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി അണ്ണാഡിഎംകെ സഖ്യത്തിനു മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ, വഖഫ് ഭേദഗതി നിയമങ്ങള്‍ക്ക് എതിരായ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മുസ്ലിം ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ടു നഷ്ടപ്പെടാനുള്ള സാധ്യതയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
കഴിഞ്ഞാഴ്ചയാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒന്നിച്ചു മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്. എടപ്പാടി കെ.പളനിസാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയുടെ നേതൃത്വത്തിലായിരിക്കും മുന്നണിയെന്നും അറിയിച്ചിരുന്നു.