ഫെബ്രുവരി 15 വരെ അപേക്ഷ കാലാവധി നീട്ടി ഇഗ്നോ

പുതിയ പ്രവേശനത്തിനും റീ-രജിസ്‌ട്രേഷനും വേണ്ടി ഫെബ്രുവരി 15 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാമെന്ന് ഇഗ്നോ അറിയിച്ചു

author-image
Vineeth Sudhakar
New Update
jasdakkd

പുതിയ പ്രവേശനത്തിനും റീ-രജിസ്‌ട്രേഷനും വേണ്ടി ഫെബ്രുവരി 15 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാമെന്ന് ഇഗ്നോ അറിയിച്ചു.

നേരത്തെ ജനുവരി 31 വരെയായിരുന്നു അപേക്ഷിക്കാനുള്ള സമയം. വിദൂര വിദ്യാഭ്യാസ, ഓൺലൈൻ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.ഓൺലൈൻ കോഴ്സുകൾക്ക് ചേരുന്ന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി മാത്രമായിരിക്കും പഠനസൗകര്യം. ഈ വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറോ ലാപ്ടോപ്പോ ഉണ്ടാകണം.ഇവർക്ക് പഠിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് ഇഗ്നോ നൽകുന്ന അച്ചടിച്ച നോട്ടുകൾ, പുസ്തകങ്ങൾ എന്നിവ ലഭിക്കില്ല.

നേരിട്ടുള്ള അക്കാദമിക് പിന്തുണയും അച്ചടിച്ച പഠന സാധനങ്ങളും വേണമെന്ന് താൽപ്പര്യമുള്ളവർ ആഗ്രഹിക്കുന്നവർ വിദൂര വിദ്യാഭ്യാസ പദ്ധതി ( ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് -ODL) രീതിയിൽ ചേരണമെന്ന് സർവകലാശാല അറിയിച്ചു.പുതുതായി ചേരാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ignou.ac.in എന്ന വെബ്സൈറ്റിലെ 'രജിസ്റ്റർ ഓൺലൈൻ' എന്ന ലിങ്കിൽ 'ഫ്രഷ് അഡ്മിഷൻസ്' ക്ലിക്ക് ചെയ്യണം.അതിൽ ന്യൂ രജിസ്ട്രേഷൻ എന്നത് ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കണം.ഇതിന് ശേഷം യുസർ നെയിമും പാസ്‌വേഡും സൃഷ്ടിക്കണം. അതിനെ തുടർന്ന് നിങ്ങളുടെ ഇമെയിലും മൊബൈൽ നമ്പറിലേക്കും ലഭിക്കുന്ന ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുത്ത് അപേക്ഷ പൂരിപ്പിച്ച് നൽകാം.