/kalakaumudi/media/media_files/2024/11/18/vVA3HKF2r30eSPTSVUyE.jpg)
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും മുമ്പത്തേതുപോലെ ആളുകള്‍ ഒത്തൊരുമയോടെ കഴിയുന്നതിനുമായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്. ശനിയാഴ്ച നടന്ന ഡിജിഎആര്‍ മെന്‍ ആന്റ് വിമെന്‍ പോളോ ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമാധാനം പുനഃസ്ഥാപിക്കുന്നതിനും ജനങ്ങള്‍ പഴയതുപോലെ സമാധാനപരമായി ജീവിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും സാധ്യമായ എല്ലാ ശ്രമങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തിവരികയാണ്, മുഖ്യമന്ത്രി പറഞ്ഞു.മെയ്ത്തി വിഭാഗത്തിലുള്ളവരെ പട്ടികവര്‍ഗത്തില്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച മണിപ്പുര്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള പ്രക്ഷോഭമാണ് സംസ്ഥാനത്തെ വംശീയ കലാപത്തിലേക്ക് നയിച്ചത്. 2023 മെയ് മാസത്തില്‍ തുടങ്ങിയ മണിപ്പൂരിലെ വംശീയകലാപത്തില്‍ 250-ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി.