മുംബൈയിൽ അനധികൃതമായി താമസിച്ച എട്ട് ബംഗ്ലാദേശി ട്രാൻസ്ജെൻഡറുകൾ അറസ്റ്റിൽ

പ്രതികൾ നൃത്ത കലാകാരന്മാരായി ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കൂടാതെ അവർ വേശ്യാവൃത്തി, വഞ്ചന,പോക്കറ്റടി എന്നിവയിൽ ഏർപ്പെട്ടിരുന്നുവെന്നും ആരോപിക്കപ്പെടുന്നു

author-image
Honey V G
New Update
8 Bangladesh

മുംബൈ:ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവെന്നാരോപിച്ച് ഗോവണ്ടിയിലെ ശിവാജി നഗർ പോലീസ് എട്ട് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു,എല്ലാവരും ട്രാൻസ്‌ജെൻഡറുകൾ. പോലീസ് പറയുന്നതനുസരിച്ച്, എല്ലാവരും അഞ്ച് വർഷത്തിലേറെയായി ശിവാജി നഗറിലെ റഫീഖ് നഗറിൽ സാധുവായ രേഖകളില്ലാതെ താമസിച്ചു വരിക ആയിരുന്നു. പ്രതികൾ നൃത്ത കലാകാരന്മാരായി ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കൂടാതെ അവർ വേശ്യാവൃത്തി, വഞ്ചന, പോക്കറ്റടി എന്നിവയിലും ഏർപ്പെട്ടിരുന്നുവെന്നും ആരോപിക്കപ്പെടുന്നു. വാഷി നാക്കയ്ക്ക് സമീപമുള്ള ചെഡ്ഡ നഗർ ജംഗ്ഷനും സയൺ-പൻവേൽ റോഡും ആയിരുന്നു ഇവരുടെ പ്രധാന മേഖലകൾ.രാത്രി കാലങ്ങളിൽ ആയിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ എല്ലാം.നിരവധി വ്യക്തികൾ ഇവർക്കെതിരെ വഞ്ചനാ കേസുകൾ നൽകിയിട്ടുണ്ട്. "ഒരു രാത്രി ഒരുമിച്ച് ചെലവഴിക്കാനെന്ന വ്യാജേന അവർ ഉപഭോക്താക്കളെ സമീപിച്ച് അവരെ കൊള്ളയടിക്കും,ഇതായിരുന്നു അവരുടെ രീതി "ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പലരും പുറത്ത് അറിയുമോ എന്നുള്ള ഭയം കാരണം പരാതി നൽകാറില്ലെന്നും പല ഇരകളും ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഇവർ ഒരു ഏജന്റ് വഴിയാണ് ഇന്ത്യയിൽ നിയമവിരുദ്ധമായി പ്രവേശിച്ചത്. "ഏജന്റിനെ മുമ്പ് വിക്രോളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു, പ്രവേശന രീതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ അയാൾ വെളിപ്പെടുത്തിയിരുന്നു,120 ലധികം വ്യക്തികളെ ഇന്ത്യയിലുടനീളമുള്ള വിവിധ നഗരങ്ങളിലേക്ക് കൊണ്ടുവന്നതായും ഇയാൾ വെളിപ്പെടുത്തി. മെച്ചപ്പെട്ട ബിസിനസ്സ് സാധ്യതകൾ കാരണം അവരിൽ ഗണ്യമായ എണ്ണം മുംബൈയിലും സമീപ പ്രദേശങ്ങളിലും സ്ഥിരതാമസമാക്കി," പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശിവാജി നഗർ പോലീസിന്റെ തീവ്രവാദ വിരുദ്ധ സെല്ലിന് (എടിസ് ) ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇവരുടെ അറസ്റ്റ്. അസിസ്റ്റന്റ് പോലീസ് ഇൻസ്‌പെക്ടർ (എപിഐ) വിക്രാന്ത് ഷിൻഡെയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും രാത്രിയിൽ ജനവാസ കേന്ദ്രങ്ങളിലും ബാറുകളിലും നടത്തിയ റെയ്ഡിലാണ് ഇവർ പിടിക്കപെട്ടത്. ധാക്കയിൽ നിന്നുള്ള ബൈസാഖി മുഹമ്മദ് ഖാൻ (24) കിഷോർഗഞ്ചിൽ നിന്നുള്ള മുഹമ്മദ് റിഡോയ് പഖി (25) ധാക്കയിൽ നിന്നുള്ള മറൂഫ് ധാലി (18) ധാക്കയിൽ നിന്നുള്ള ശാന്തകാന്ത് ഖാൻ (20) നാരായൺഗഞ്ചിൽ നിന്നുള്ള ബർഷ ഖാൻ (22) കിഷോർഗഞ്ചിൽ നിന്നുള്ള മുഹമ്മദ് അഫ്സൽ ഹുസൈൻ (22) കിഷോർഗഞ്ചിൽ നിന്നുള്ള മിസാനൂർ കോളിൽ (21) ബംഗ്ലാദേശിലെ നാരായൺഗഞ്ചിൽ നിന്നുള്ള ഷഹാദദ് അമീർ ഖാൻ (20)എന്നിവരാണ് പിടിയിൽ ആയത്. എല്ലാ പ്രതികളും ഇന്ത്യൻ പൗരത്വം വ്യാജമായി നിർമ്മിക്കുക ആയിരുന്നുവെന്ന് പോലീസ് കൂട്ടിച്ചേർത്തു. കുടുംബങ്ങൾക്ക് പണം അയയ്ക്കാൻ അവർ ഉപയോഗിച്ച ചില മൊബൈൽ ആപ്ലിക്കേഷനുകൾ സാങ്കേതിക അന്വേഷണത്തിലൂടെ അവരെ കണ്ടെത്താൻ ഞങ്ങളെ സഹായിച്ചു," പോലീസ് വൃത്തങ്ങൾ പറഞ്ഞു. എല്ലാ പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു, ചോദ്യം ചെയ്തുവരികയാണ്. "അവരോടൊപ്പം ഇന്ത്യയിലേക്ക് കടന്ന മറ്റുള്ളവരെയും ഇനി കണ്ടെത്തണം.അന്വേഷണം ഇനി അതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക," ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

Mumbai City