![accident up](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/kalakaumudi/media/media_files/2024/12/06/osrTiSAXaJ87v3I2pZEn.jpg)
യു.പിയില്‍ ലക്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ ഡബിള്‍ ഡെക്കര്‍ ബസും കുടിവെള്ളവുമായി പോയ ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ലക്‌നൗവില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ബസ്. അപകടത്തില്‍ ടാങ്കര്‍ പൂര്‍ണമായും തകര്‍ന്നു. കനൗജ് ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
അഞ്ച് മണിക്കൂറിനിടെ യു.പിയില്‍ നടന്ന രണ്ടാമത്തെ വലിയ അപകടമാണിത്. വെള്ളിയാഴ്ച രാവിലെ പ്രയാഗ് രാജില്‍നിന്ന് മടങ്ങിവരികയായിരുന്ന കുടുംബത്തിന്റെ കാര്‍ ടാങ്കര്‍ ലോറിയിലിടിച്ച് ആറുപേര്‍ മരിച്ചിരുന്നു.