ഇടിമിന്നലേറ്റ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവില്‍ ഇടിമിന്നലേറ്റ് നാല് കുട്ടികളടക്കം എട്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

author-image
Prana
New Update
 bihar
Listen to this article
0.75x1x1.5x
00:00/ 00:00

ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവില്‍ ഇടിമിന്നലേറ്റ് നാല് കുട്ടികളടക്കം എട്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജ്‌നന്ദ്ഗാവ് സോംനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജോരാതരായ് ഗ്രാമത്തില്‍ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു ദാരുണമായ സംഭവം.

സംഭവം വേദനാജനകമാണെന്ന് ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെ ഛത്തീസ്ഗഡിലെ ജഞ്ച്ഗിര്‍-ചമ്പ ജില്ലയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

death