കൊടുവള്ളിയിൽ അയ്യപ്പ ഭക്തനെ മർദ്ധിച്ചു ലീഗ് പ്രവർത്തകർ

കൊടുവള്ളിയിൽ ലീഗ് പ്രകടനം നടക്കുന്നതിനിടയിൽ ബൈക്കിൽ പോകുകയായിരുന്ന അയ്യപ്പ ഭക്തനെ മർദ്ധിക്കുകയും മാല പൊട്ടിക്കുകയും ചെയ്തു.

author-image
Vineeth Sudhakar
New Update
IMG_0483

കോഴിക്കോട് ; കോഴിക്കോട് കൊടുവള്ളിയിൽ അയ്യപ്പ ഭക്തനെ ലീഗ് പ്രവർത്തകർ ആക്രമിച്ചതായി പരാതി.കൊടുവള്ളി വാവാട് സ്വദേശി ഷിബിന് ആണ് മർദ്ദനം ഏറ്റത്.ജോലി കഴിഞ്ഞു ബൈക്കിൽ വരുമ്പോൾ പ്രകടനവുമായി എത്തിയ ലീഗ് പ്രവർത്തകർ ആണ് ഷിബിനെ മർദിച്ചത്.ബൈക്കിൽ നിന്ന് വലിച്ചിറക്കി മർദ്ധിക്കുകയും ശബരി മലയ്ക് പോകാൻ ധരിച്ചിരുന്ന മാല പൊട്ടിക്കുകയും ചെയ്തു.യുവാവ് ഉടനെ തന്നെ അടുത്ത താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ആകുകയും സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടത്തിയത് എന്ന് യുവാവ് മാധ്യമങ്ങളോട് പറഞ്ഞു