മലയാളി വയോധികയെ മുംബൈയിൽ കാണാതായെന്ന് പരാതി

ഓർമ്മ കുറവുള്ള മേരി തോമസിന്റെ ഇടത് പുരികത്തിന് മുകളിൽ ഒരു മറുകുമുള്ളതായും കാണാതാകുമ്പോൾ പഞ്ചാബി വസ്ത്രമാണ് (കുർത്ത പൈജാമ) ധരിച്ചിരുന്നതെന്നും കുടുംബം അറിയിച്ചു.

author-image
Honey V G
Updated On
New Update
snrctzn

മുംബൈ:ഈസ്റ്റർ ദിനമായിരുന്ന ഏപ്രിൽ 20 മുതലാണ് മേരി തോമസിനെ(78) ഭാണ്ടുപ്പിൽ നിന്നും കാണാതാകുന്നത്. കുടുംബത്തോടൊപ്പം ഭാണ്ടുപ്പ് വെസ്റ്റ് വില്ലേജ് റോഡിൽ താമസിച്ചു വന്നിരുന്ന മേരി തോമസിനെ രാവിലെ ഉണർന്നു നോക്കുമ്പോഴാണ് കാണാതായ വിവരം അറിയുന്നതെന്നും 3 വർഷം മുമ്പ് പക്ഷാഘാതം വന്നതിനെ തുടർന്ന് നടക്കാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നതായും മകൻ ആന്റണി പറഞ്ഞു.

എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ അന്നേ ദിവസം ഭാണ്ടുപ് വെസ്റ്റ് എൽബിഎസ് മാർഗിൽ സാംഗ്രില്ല ബിസ്കറ്റ്സ് കമ്പനിക്കടുത്തു വെച്ച് രാവിലെ ഏകദേശം 11 മണിയോട് കൂടി മേരി തോമസിനെ ചിലർ കണ്ടതായുള്ള റിപ്പോർട്ടുകളുമുണ്ട്.

ഓർമ്മ കുറവുള്ള മേരി തോമസിന്റെ ഇടത് പുരികത്തിന് മുകളിൽ ഒരു മറുകുമുള്ളതായും കാണാതാകുമ്പോൾ പഞ്ചാബി വസ്ത്രമായ കുർത്ത പൈജാമയാണ്‌ ധരിച്ചിരുന്നതെന്നും കുടുംബം അറിയിച്ചു. 

എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക ആന്റണി ആനന്ദ് (മകൻ ) Ph :9004292252 ശാന്ത (മകൾ) Ph: 9967482077

Mumbai City