ELECTION
വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയും മച്ചര്‍ല എംഎല്‍എയുമായ പിന്നെല്ലി രാമകൃഷ്ണ റെഡ്ഡിക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തി. രാമകൃഷ്ണ റെഡ്ഡിയില്‍ നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ടിഡിപി പോളിങ് ഏജന്റായ നമ്പുരി ശേഷഗിരി റാവു നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. മെയ് 13-ന് അഞ്ചാംഘട്ട വോട്ടെടുപ്പിനിടെയാണ് എംഎല്‍എയും അനുയായികളും ചേര്‍ന്ന് മച്ചര്‍ലയിലെ പോളിങ് ബൂത്തിലെ വിവിപാറ്റ് നശിപ്പിച്ചത്.എംഎല്‍എയെ തടയാന്‍ ശ്രമിച്ച ശേഷഗിരി റാവു ഇയാളുടെ നടപടിയില്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് വൈഎസ്ആര്‍സിപി നേതാക്കള്‍ ശേഷഗിരി റാവുവിനെ ആക്രമിച്ചു. ആക്രമണത്തിന് ശേഷം പിന്നെല്ലി രാമകൃഷ്ണ റെഡ്ഡി അനുയായികളോടൊപ്പം ഓടി രക്ഷപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പോളിങ് കേന്ദ്രത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.