/kalakaumudi/media/media_files/eHO9pqg9tzzcDfpEZQJP.jpg)
ELECTIONELECTION
ലോക്സഭ തെരഞ്ഞെടുപ്പിന് ഒപ്പം നടന്ന ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി മത്സരിച്ച 21 സീറ്റുകളിലും വിജയം കൊയ്തു. പിതാപുരം നിയമസഭ സീറ്റില്‍ നിര്‍ണായകമായ വിജയമാണ് പവന്‍ കല്യാണ്‍ സ്വന്തമാക്കിയത്. തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി)യുമായുള്ള പുതിയ സഖ്യത്തില്‍ 70,354 വോട്ടുകള്‍ക്കാണ് ജയം.ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തിലെ ഒരു പ്രധാന നേതാവായി മാറാന്‍ പവന്‍ കല്യാണിനായി. ജഗന്‍ ഗവണ്‍മെന്റിന്റെ ഉന്നതാധികാരം ഉള്‍പ്പടെ നിരവധി വെല്ലുവിളികളെ തന്ത്രപരമായി പ്രതിരോധിച്ചാണ് പവന്‍ കല്യാണും സംഘവും വിജയപാതയിലെത്തിയത്. 21 അസബ്ലി സീറ്റുകളും രണ്ട് ലോക്സഭ സീറ്റുകളും ഇപ്പോള്‍ ജനസേനയ്ക്കുണ്ട്. 100% സ്ട്രൈക്ക് റേറ്റുമായി ആദ്യമായി നിയമസഭയില്‍ പ്രവേശിക്കുകയാണ് ജനസേന.