/kalakaumudi/media/media_files/wrXJ5WKDSy3O8ZPraqRP.jpg)
ELECTION 2024 LIVE
കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസിന് ഇത്തവണത്തേത് തൃപ്തികരമായ ഫലമാണ്. മത്സരിച്ച മൂന്ന് മണ്ഡലങ്ങളില്‍ 2 എണ്ണത്തിലും സീറ്റ് നേടി. കഴിഞ്ഞ തവണ ജെഡിഎസ് വിജയിച്ച ഹാസന്‍ മണ്ഡലത്തിലാണ് ഇത്തവണ പരാജയം ഏറ്റുവാങ്ങിയത്.മാണ്ഡ്യയിലും കോലാറിലുമാണ് ജെഡിഎസ് വിജയിച്ചത്. ഇത്തവണ 5.60 ശതമാനം വോട്ടുകളാണ് ജെഡിഎസിന് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ 10 ശതമാനത്തോളം വോട്ടുകള്‍ നേടിയിരുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ വോട്ടുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 21,63,203 വോട്ടുകളാണ് ഇത്തവണ ജെഡിഎസിന് ലഭിച്ചത്.