കര്‍ണാടകയില്‍ ബിജെപി വോട്ടില്‍ ഇടിവ്

51 ശതമാനമായിരുന്നു 2019 ലെ ബിജെപിയുടെ വോട്ട് വിഹിതം. എന്നാല്‍ ഇത്തവണ വോട്ട് വിഹിതം 46.04 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതത്തില്‍ അഞ്ച് ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.

author-image
Rajesh T L
New Update
BJP

ELECTION

Listen to this article
0.75x 1x 1.5x
00:00 / 00:00

കര്‍ണാടക ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയെങ്കിലും ബിജെപി വോട്ടില്‍ ഇടിവ്. ആകെ 28 പാര്‍ലമെന്റ് സീറ്റുകളില്‍ 19 സീറ്റുകളാണ് ബിജെപി-ജെഡിഎസ് സഖ്യം വിജയിച്ചത്. ബിജെപിക്ക് 17 സീറ്റും ജെഡിഎസിന് 2 സീറ്റുമാണ് ലഭിച്ചത്.കഴിഞ്ഞ തവണ 25 സീറ്റില്‍ വിജയിച്ച ബിജെപിക്ക് ഇത്തവണ നേടാനായത് 17 സീറ്റുകളാണ്. 51 ശതമാനമായിരുന്നു 2019 ലെ ബിജെപിയുടെ വോട്ട് വിഹിതം. എന്നാല്‍ ഇത്തവണ വോട്ട് വിഹിതം 46.04 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതത്തില്‍ അഞ്ച് ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. ഇത്തവണ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം ഒരു ശതമാനത്തില്‍ താഴെയാണ്. ബിജെപിക്ക് ആകെ ലഭിച്ചത് 1,77,97,699 വോട്ടുകളാണ്.

election