/kalakaumudi/media/media_files/FXXNx3in3hHn5lvL8XYd.jpg)
ELECTION
മഹാരാഷ്ട്രയിലെ ബാരാമതി, ഷിരൂര്‍ ലോക്സഭ സീറ്റുകളില്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയത്തിന് കാരണം ആഭ്യന്തര അട്ടിമറിയും ഭരണകക്ഷിയായ മഹായുതിയുടെ നിസഹകരണവും ആണെന്ന് എന്‍സിപി നേതാവും എംഎല്‍സിയുമായ അമോല്‍ മിത്കരി ആരോപിച്ചു. ഷിരൂര്‍ ലോക്സഭ മണ്ഡലത്തിന്റെ പരിധിയില്‍ നിയമസഭാ മണ്ഡലങ്ങളില്‍ പലതിലും എന്‍സിപി എംഎല്‍എമാരുണ്ടെന്നും അവര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ല. ഇതാണ് എന്‍സിപിയുടെ പരാജയത്തിന് കാരണമെന്നും മിത്കരി ആരോപിച്ചു.
പൂനെ ജില്ലയിലെ ബാരാമതിയില്‍ എന്‍സിപി വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മഹായുതി സഖ്യകക്ഷികളായ ബിജെപിയുടെയും ശിവസേനയുടെയും കേഡര്‍മാര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചില്ല. ബാരാമതിയില്‍ എന്‍സിപിക്ക് ലഭിച്ച വോട്ടുകള്‍ അജിത് പവാറിന്റെ പരിശ്രമം കൊണ്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ബാരാമതിയില്‍ എന്‍സിപി(എസ് പി)യുടെ സിറ്റിങ് എംപി സുപ്രിയ സുലെ, ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയും എന്‍സിപി നോമിനിയുമായ സുനേത്ര പവാറിനെ പരാജയപ്പെടുത്തി. റായ്ഗഡ് ലോക്സഭ സീറ്റ് എന്‍സിപി നിലനിര്‍ത്തിയതായി മിത്കാരി പറഞ്ഞു.