എന്‍ഡിഎയ്ക്ക് ത്രിശങ്കുവാകുന്ന മന്ത്രിസഭാ വിഭജനം

പ്രാഥമിക ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നാല് എംപിമാര്‍ക്ക് ഒരു മന്ത്രി വേണമെന്നാണ് സഖ്യകക്ഷികള്‍ ആവശ്യപ്പെടുന്നത്. ഇതനുസരിച്ച് ടിഡിപി നാല് കാബിനറ്റ് ബെര്‍ത്തുകളും ജെഡിയു മൂന്ന് ബര്‍ത്തുകളുമാണ് ആവശ്യപ്പെടുന്നത്.

author-image
Rajesh T L
New Update
nda

ELECTION

Listen to this article
0.75x 1x 1.5x
00:00 / 00:00

കേവല ഭൂരിപക്ഷം ലഭിക്കാതെ മൂന്നാമൂഴത്തിന് ശ്രമിക്കുന്ന ബിജെപിനേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറിന് കുരുക്കായി മന്ത്രിസഭാ വിഭജനം. സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിര്‍ണായകമായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയും (ടിഡിപി) നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും (ജെഡിയു) വലിയ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിസഭയില്‍ സുപ്രധാന സ്ഥാനങ്ങള്‍ ഇവര്‍ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പ്രതിരോധം, ധനം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ വിട്ടുനല്‍കില്ലെന്ന നിലപാടിലുറച്ചുനില്‍ക്കുകയാണ് ബിജെപി.യഥാക്രമം 16, 12 സീറ്റുകള്‍ കൈവശം വച്ചിരിക്കുന്ന ടിഡിപിയും ജെഡിയുവും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വകുപ്പുകള്‍ ലഭിക്കാനായി കരുനീക്കങ്ങള്‍ സജീവമാക്കി. പ്രാഥമിക ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നാല് എംപിമാര്‍ക്ക് ഒരു മന്ത്രി വേണമെന്നാണ് സഖ്യകക്ഷികള്‍ ആവശ്യപ്പെടുന്നത്. ഇതനുസരിച്ച് ടിഡിപി നാല് കാബിനറ്റ് ബെര്‍ത്തുകളും ജെഡിയു മൂന്ന് ബര്‍ത്തുകളുമാണ് ആവശ്യപ്പെടുന്നത്. കൂടാതെ, 7 സീറ്റുകളുള്ള ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയും അഞ്ച് സീറ്റുള്ള ചിരാഗ് പാസ്വാന്റെ എല്‍ജെപിയും രണ്ട് മന്ത്രിസ്ഥാനങ്ങള്‍ വീതവും പ്രതീക്ഷിക്കുന്നു.

 

election