ഭരണത്തിന് മൂന്നാമൂഴം: അവകാശവാദമുന്നയിച്ച് നരേന്ദ്ര മോദി

തുടര്‍ച്ചയായി മൂന്നാം തവണയാണ് മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. ഞായറാഴ്ച വൈകീട്ട് ആറിന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് ബി ജെ പി നേതാവ് പ്രഹ്ലാദ് ജോഷി എന്‍ ഡി എ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തെ അറിയിച്ചിരുന്നു.

author-image
Rajesh T L
New Update
g

ELECTION

Listen to this article
0.75x1x1.5x
00:00/ 00:00

ഭരണത്തിന് മൂന്നാമൂഴം തേടി നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിലെത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് സര്‍ക്കാര്‍ രൂപവത്കരണത്തിന് അദ്ദേഹം അവകാശവാദമുന്നയിച്ചു.സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ രാഷ്ട്രപതി എന്‍ ഡി എ മുന്നണിയെ ക്ഷണിച്ചു.രാജ്യത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് മോദി വ്യക്തമാക്കി. കൂടുതല്‍ ഊര്‍ജത്തോടെ മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ എന്‍ ഡി എ യോഗം ഡല്‍ഹിയില്‍ ചേര്‍ന്ന് മോദിയെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലാണ് യോഗം ചേര്‍ന്നത്. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗ് ആണ് മോദിയെ എന്‍ ഡി എ നേതാവായി യോഗത്തില്‍ നിര്‍ദേശിച്ചത്. അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവര്‍ പിന്താങ്ങി.നരേന്ദ്ര മോദി ജൂണ്‍ ഒമ്പതിന് ഞായറാഴ്ച വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായി മൂന്നാം തവണയാണ് മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. ഞായറാഴ്ച വൈകീട്ട് ആറിന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് ബി ജെ പി നേതാവ് പ്രഹ്ലാദ് ജോഷി എന്‍ ഡി എ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തെ അറിയിച്ചിരുന്നു.

election