കേരളത്തിലെ പ്രവര്‍ത്തകരുടെ ത്യാഗത്തെ പുകഴ്ത്തി മോദി

ഇന്ത്യ സഖ്യം കള്ളം പ്രചരിപ്പിക്കുകയാണ്. കപട വാഗ്ദാനങ്ങള്‍ നല്‍കുന്നു. 10 വര്‍ഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസിന് 100 സീറ്റ് തികച്ച് ജയിക്കാന്‍ കഴിഞ്ഞില്ലെന്നും മോദി പറഞ്ഞു.

author-image
Rajesh T L
New Update
mo

ELECTION

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ വിജയത്തെ കുറിച്ച് എന്‍ഡിഎ യോഗത്തില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ ബിജെപി വിജയിക്കുന്നത് തടയാന്‍ രണ്ട് മുന്നണികളും പരമാവധി ശ്രമിച്ചു. പ്രവര്‍ത്തകര്‍ ജമ്മു കശ്മീരിലേതിനേക്കാള്‍ കേരളത്തില്‍ ത്യാഗം സഹിച്ചു. അതിന്റെ ഫലമാണ് കേരളത്തിലെ വിജയം. തടസങ്ങള്‍ക്കിടയിലും ശ്രമം തുടര്‍ന്ന് ഒടുവില്‍ വിജയം നേടി. ഇപ്പോള്‍ അവിടെ നിന്ന് ഒരു ലോക്‌സഭാംഗത്തെ ലഭിച്ചിരിക്കുകയാണ്. കേരളത്തിലെ വിജയം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു.നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രി പദത്തിലേക്ക് എത്തുകയാണ്. എന്‍ഡിഎ നേതാവായി നരേന്ദ്ര മോദിയുടെ പേര് മുന്നണി യോഗത്തില്‍ രാജ്‌നാഥ് സിംഗ് നിര്‍ദേശിച്ചു. അമിത് ഷായും നിതിന്‍ ഗഡ്കരിയും പിന്താങ്ങി. ഭരണഘടനയെ വണങ്ങി പ്രസംഗം തുടങ്ങിയ മോദി, എന്‍ഡിഎ സര്‍ക്കാര്‍ എന്ന് ഊന്നിപ്പറഞ്ഞ് സഖ്യത്തിന്റെ ശക്തിയും ലക്ഷ്യവും എന്തെന്ന് വിശദീകരിച്ചു. എന്‍ഡിഎ എന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും തെരഞ്ഞെടുപ്പിലെ ജയം സഖ്യത്തിന്റെ ജയമാണെന്നും മോദി പറഞ്ഞു. എന്‍ഡിഎ എന്നാല്‍ ന്യൂ ഇന്ത്യ (പുതിയ ഇന്ത്യ), ഡവലപ്ഡ് ഇന്ത്യ (വികസിത ഇന്ത്യ), ആസ്പിരേഷണല്‍ ഇന്ത്യ (പ്രത്യാശയുടെ ഇന്ത്യ) ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ മുന്നണിക്കെതിരെയും പ്രധാനമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യ സഖ്യം കള്ളം പ്രചരിപ്പിക്കുകയാണ്. കപട വാഗ്ദാനങ്ങള്‍ നല്‍കുന്നു. 10 വര്‍ഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസിന് 100 സീറ്റ് തികച്ച് ജയിക്കാന്‍ കഴിഞ്ഞില്ലെന്നും മോദി പറഞ്ഞു.

 

election