ഒഡിഷയിലെ ആദ്യ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 12ലേക്ക് മാറ്റി

മുതിര്‍ന്ന ബിജെപി നേതാവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയുമായ സുരേഷ് പൂജാരി ന്യൂഡല്‍ഹിയിലാണ്. അദ്ദേഹത്തിന് ഉന്നതസ്ഥാനം ലഭിക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നുവരുന്നുണ്ട്

author-image
Rajesh T L
New Update
hariyana

ELECTION

Listen to this article
0.75x 1x 1.5x
00:00 / 00:00

ഒഡിഷയിലെ ആദ്യ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ജൂണ്‍ 12ലേക്ക് മാറ്റിയതായി പാര്‍ട്ടി നേതാക്കളായ ജതിന്‍ കുമാര്‍ മൊഹന്തിയും വിജയ്പാല്‍ സിങ് തോമറും. വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന നരേന്ദ്ര മോദിയുടെ തിരക്ക് കണക്കിലെടുത്താണ് സത്യപ്രതിജ്ഞ ചടങ്ങ് മാറ്റിയത്. ഒഡിഷയിലെ ആദ്യ ബിജെപി സര്‍ക്കാര്‍ ജൂണ്‍ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി പറഞ്ഞിരുന്നു. തുടര്‍ന്നാണ് തീയതിയില്‍ മാറ്റം വരുത്തിയതായി സംസ്ഥാന ബിജെപി നേതാക്കള്‍ അറിയിച്ചത്.അതേസമയം, ഒഡിഷയില്‍ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. കേന്ദ്രനേതൃത്വത്തിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ലെങ്കിലും വ്യക്തമായ ചിത്രം വരാന്‍ രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്നുമാണ് ഒഡിഷ യൂണിറ്റ് പ്രസിഡന്റ് മന്‍മോഹന്‍ സമല്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുതിര്‍ന്ന ബിജെപി നേതാവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയുമായ സുരേഷ് പൂജാരി ന്യൂഡല്‍ഹിയിലാണ്. അദ്ദേഹത്തിന് ഉന്നതസ്ഥാനം ലഭിക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്താനാണ് അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിച്ചതെന്നാണ് സൂചന. 

 

election