2 ലക്ഷം പേര്‍, മോദി അടക്കം പ്രമുഖര്‍: നായിഡുവിന്റെ സത്യപ്രതിജ്ഞയ്ക്ക് വന്‍ ഒരുക്കം

ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ 2 ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സൂചന. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി 65 ഏക്കറില്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

author-image
Rajesh T L
New Update
d

ELECTION

Listen to this article
0.75x1x1.5x
00:00/ 00:00

തെലുഗുദേശം നേതാവ് ചന്ദ്രബാബു നായിഡു ജൂണ്‍ 12ന് രാവിലെ 11.27ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കൃഷ്ണ ജില്ലയിലെ ഗണ്ണവാരം മണ്ഡലത്തില്‍ കേസരപ്പള്ളിയില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞ ചടങ്ങിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയമിച്ച ഐഎഎസ് ഓഫിസര്‍മാരാണ് ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

സത്യപ്രതിജ്ഞ ചടങ്ങിനായി കേസരപ്പള്ളി ഐടി പാര്‍ക്കിന് സമീപമുള്ള 14 ഏക്കറില്‍ വേദിയൊരുക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. അതിഥികള്‍ക്കായി അഞ്ച് പ്രത്യേക ഗാലറികള്‍ ഒരുക്കിയിട്ടുണ്ട്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ 2 ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സൂചന. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി 65 ഏക്കറില്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 

election