/kalakaumudi/media/media_files/2025/09/13/modi-2025-09-13-14-34-49.jpg)
ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ അഞ്ചിടങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് പകുതിക്കുശേഷമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. എസ്.ഐ.ആര്‍. പ്രക്രിയയെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ പശ്ചിമബംഗാളില്‍ അന്തിമ വോട്ടര്‍പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും.
മാര്‍ച്ച് അഞ്ച്, ആറ് തീയതികളിലാണ് കമ്മിഷന്റെ കേരളപര്യടനം. എസ്.ഐ.ആര്‍. അനിശ്ചിതത്വം കാരണമാണ് ബംഗാള്‍ പര്യടനവും നീണ്ടത്. ബംഗാള്‍ പര്യടനത്തീയതി ഇനിയും കമ്മിഷന്‍ നിശ്ചയിച്ചില്ല.
മാര്‍ച്ച് 14ന് അസമില്‍ പുതിയ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. 11-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ചില പ്രഖ്യാപനങ്ങള്‍ നടത്തിയേക്കും. അതിനാല്‍ മാര്‍ച്ച് പകുതിക്ക് ശേഷമാകും പ്രഖ്യാപനമെന്നാണ് വിവരം.
മാര്‍ച്ച് ആറിനായിരുന്നു പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് 11ലേക്ക് മാറ്റുകയായിരുന്നു. എന്‍ഡിഎയുടെ പ്രകടന പത്രിക പ്രകാശനം എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് പ്രധാനമന്ത്രി നിര്‍വഹിക്കും. മറൈന്‍ ഡ്രൈവില്‍ ധീവരസഭയുടെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റെയില്‍വേയുടേതുള്‍പ്പെടെ മറ്റു രണ്ട് പരിപാടികളും ഉണ്ടാകുമെന്നാണ് വിവരം. സന്ദര്‍ശന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വൈകാതെ ഉണ്ടായേക്കും.
ബിഹാര്‍ മാതൃകയില്‍ ബംഗാളിലടക്കം ദൈര്‍ഘ്യംകുറച്ച് തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന്‍ നീക്കം. 2021-ല്‍ ബംഗാളില്‍ എട്ടുഘട്ടമായിട്ടായിരുന്നു. ഇക്കുറി മൂന്നോ നാലോ ഘട്ടങ്ങളായി ചുരുങ്ങും. കേരളത്തില്‍ ഒറ്റഘട്ടമാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
