തിരഞ്ഞെടുപ്പ് ചട്ടലംഘനം: ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്തു

തിരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട പൊലിസ് ഉദ്യോഗസ്‌ഥന്റെ ജോലി തടസ്സപ്പെടുത്തിയെന്നും ഗോവിന്ദ്പുരി പൊലിസ് സ്‌റ്റേഷൻ അധികൃതർ വ്യക്തമാക്കി. ഉദ്യോഗസ്‌ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പൊലിസ് ആരോപിച്ചു

author-image
Prana
New Update
athishi

ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും പൊലിസിൻ്റെ ജോലി തടസ്സപ്പെടുത്തിയതിനും ഡൽഹി പൊലിസ് കേസെടുത്തു. അതിഷിയും എഴുപതോളം ആംആദ്‌മി പാർട്ടി (എഎപി) പ്രവർത്തകരും ചൊവ്വാഴ്‌ച പുലർച്ച 12.30 ഓടെ പത്ത് വാഹനങ്ങളിലെത്തി ഫത്തേ സിങ് മാർഗിനു സമീപം തടസമുണ്ടാക്കിയെന്നാണ് കേസ്.തിരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട പൊലിസ് ഉദ്യോഗസ്‌ഥന്റെ ജോലി തടസ്സപ്പെടുത്തിയെന്നും ഗോവിന്ദ്പുരി പൊലിസ് സ്‌റ്റേഷൻ അധികൃതർ വ്യക്തമാക്കി. കൂടാതെ, രണ്ട് എഎപി പ്രവർത്തകർ പൊലിസ് ഉദ്യോഗസ്‌ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പൊലിസ് ആരോപിച്ചു.കൽകാജി മണ്ഡലത്തിലെ എഎപി സ്‌ഥാനാർഥിയാണ് അതിഷി. അതേസമയം, ബിജെപി 'തെമ്മാടിത്തരം' കാണിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷനും ഡൽഹി പൊലിസും അവരെ സംരക്ഷിക്കുകയാണെന്നും അതിഷി പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യം ഇപ്പോഴുള്ളത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ കൈകളിലാണെന്നും, രാജ്യതലസ്‌ഥാനത്ത് ജനാധിപത്യം അതിജീവിക്കുമോയെന്ന് രാജ്യമാകെ ഉറ്റുനോക്കുകയാണെന്നും ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കി.

election