നിർണായക വാർത്താ സമ്മേളനം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

എക്സിറ്റ് പോൾ ഫലം വന്നതിന് പിന്നാലെ വോട്ടെണ്ണലിനെ ചൊല്ലി ഇന്ത്യ സഖ്യവും ബിജെപിയും തമ്മിലുള്ള പോര് മുറുകിയിട്ടുണ്ട്. ഫലത്തെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അപമാനിക്കാൻ ഇന്ത്യ സഖ്യം ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളും കമ്മീഷനിലെത്തി.

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

നിർണായക വാർത്താ സമ്മേളനം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണർമാരും മാധ്യമങ്ങളെ കാണും. വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഈ നീക്കം. ഇന്നലെ കമ്മീഷനെ കണ്ട ഇന്ത്യ സഖ്യം നേതാക്കൾ വോട്ടെണ്ണലിന് ചില നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.

എക്സിറ്റ് പോൾ ഫലം വന്നതിന് പിന്നാലെ വോട്ടെണ്ണലിനെ ചൊല്ലി ഇന്ത്യ സഖ്യവും ബിജെപിയും തമ്മിലുള്ള പോര് മുറുകിയിട്ടുണ്ട്. ഫലത്തെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അപമാനിക്കാൻ ഇന്ത്യ സഖ്യം ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളും കമ്മീഷനിലെത്തി. എക്സിറ്റ് പോൾ ഫലം തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ഇന്ത്യ സഖ്യത്തിൻറെ ആരോപണം.

ഈ പശ്ചാത്തലത്തിലാണ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണി ഫലം പ്രഖ്യാപിക്കണം, അതിന് ശേഷം മാത്രമേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണാവൂയെന്ന് നേതാക്കൾ കമ്മീഷനോടാവശ്യപ്പെട്ടു. 

Election commission of india