/kalakaumudi/media/media_files/2025/08/09/eci-2025-08-09-14-58-49.jpg)
ഡല്‍ഹി : അംഗീകാരമില്ലാതെ രജിസ്റ്റര്‍ ചെയ്ത 344 പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തിലെ ആറ് പാര്‍ട്ടികളുടെ രജിസ്‌ട്രേഷനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. ആര്‍എസ്പി (ബി), എന്‍ഡിപി സെക്കുലാര്‍ എന്നിവയുടെ രജിസ്‌ട്രേഷനും റദ്ദാക്കി. രാജ്യത്ത് ആറ് ദേശീയ പാര്‍ട്ടികളാണ് ഇപ്പോഴുള്ളത്. ബിജെപി കോണ്‍ഗ്രസ്, സിപിഎം, ബിഎസ്പി, എഎപി, എന്‍പിപി എന്നിവയാണ് ദേശീയ കക്ഷികള്‍.