ബില്‍ ഗേറ്റ്‌സ്-മോദി അഭിമുഖം; സംപ്രേഷണം ചെയ്യാന്‍ അനുമതി ഇല്ല

45 മിനിട്ട് ദൈര്‍ഘ്യമുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ട് പ്രസാര്‍ ഭാരതി തിരഞ്ഞെടുപ്പ് കമ്മീഷന് പ്രൊപ്പോസല്‍ അയച്ചിരുന്നു.

author-image
anumol ps
New Update
modi and bill gates

നരേന്ദ്രമോദിയും ബില്‍ ഗേറ്റ്‌സും

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാന്‍ അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 45 മിനിട്ട് ദൈര്‍ഘ്യമുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ട് പ്രസാര്‍ ഭാരതി തിരഞ്ഞെടുപ്പ് കമ്മീഷന് പ്രൊപ്പോസല്‍ അയച്ചിരുന്നു. ഇതിനാണ് കമ്മിഷന്‍ ഔദ്യോഗികമായി മറുപടി നല്‍കാത്തത്. അതേസമയം പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് അനൗദ്യോഗികമായി പ്രസാര്‍ ഭാരതിയെ അറിയിച്ചതായാണു ലഭ്യമാകുന്ന വിവരം. 

അഭിമുഖം പ്രക്ഷേപണം ചെയ്താല്‍ അത് ഔദ്യോഗിക മാധ്യമ സംവിധാനങ്ങള്‍ ഭരണകക്ഷിക്കായി ഉപയോഗിച്ചുവെന്ന വിമര്‍ശനത്തിന് ഇടയാക്കുമെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തല്‍. സ്വകാര്യ ന്യൂസ് ചാനലുകളിലും യുട്യൂബ് ചാനലുകളിലും അഭിമുഖം പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ വച്ച് നടത്തിയ അഭിമുഖത്തില്‍ നിര്‍മിത ബുദ്ധി മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.

modi and bill gates interview