രാജ്യവ്യാപക എസ്‌ഐആര്‍ നടപ്പാക്കാന്‍ ഉറച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

എതിര്‍പ്പുകള്‍ക്കിടിലും എസ്‌ഐആറുമായി കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷന്‍ മുന്നോട്ട്. ബീഹാര്‍ മാതൃകയിലുള്ള എസ്‌ഐആറിനെ കേരളം നേരത്തെ എതിര്‍ത്തിരുന്നു

author-image
Biju
New Update
election

ന്യൂഡല്‍ഹി: കേരളത്തില്‍ എസ്‌ഐആര്‍ നീട്ടി വയ്ക്കണം എന്ന നിര്‍ദ്ദേശത്തില്‍ തീരുമാനമാനമെടുക്കാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യവ്യാപക എസ്‌ഐആറിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്കി. കേരളം അടക്കം ചില സംസ്ഥാനങ്ങള്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുകയാണെന്ന് കമ്മീഷന്‍ ഡല്‍ഹിയില്‍ നടന്ന മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അറിയിച്ചു.

എതിര്‍പ്പുകള്‍ക്കിടിലും എസ്‌ഐആറുമായി കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷന്‍ മുന്നോട്ട്. ബീഹാര്‍ മാതൃകയിലുള്ള എസ്‌ഐആറിനെ കേരളം നേരത്തെ എതിര്‍ത്തിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ വിയോജിപ്പ് ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ രത്തന്‍ ഖേല്‍ക്കര്‍ നരേത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കിയിരുന്നു. 

നിയമസഭ പ്രമേയവും പാസ്സാക്കി. രണ്ടു ദിവസമായി ദില്ലിയില്‍ നടന്ന സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എസ്‌ഐആറിനുള്ള തയ്യാറെടുപ്പ് ചര്‍ച്ചയായെന്ന് കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ഏതെങ്കിലും സംസ്ഥാനത്തെ ഒഴിവാക്കും എന്ന സൂചന വാര്‍ത്താകുറിപ്പിലില്ല. എല്ലായിടത്തും തയ്യാറെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്കിയത്.

കേരളത്തിന്റെ എതിര്‍പ്പ് കമ്മീഷന്റെ ഉദ്യോസ്ഥ സംഘം പരിശോധിക്കുന്നു എന്ന സൂചനയാണ് യോഗത്തില്‍ നല്കിയത്. നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച ശേഷമാകും ഷെഡ്യൂള്‍ തയ്യാറാക്കുക എ്ന്നും കമ്മീഷന്‍ അറിയിച്ചു. 

എസ്‌ഐആര്‍ എങ്ങനെ നടത്തണം എന്ന് യോഗത്തില്‍ വിശദീകരിച്ചു. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സംശയങ്ങള്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മറുപടി നല്കിയതായും കമ്മീഷന്‍ വ്യക്തമാക്കി. 

മുമ്പ് എസ്‌ഐആര്‍ നടന്നതിനു ശേഷമുള്ള വോട്ടര്‍ പട്ടികയിലുള്ള നിലവിലെ വോട്ടര്‍ പട്ടികയില്‍ തുടരുന്ന വോട്ടര്‍മാരെ കണ്ടെത്താന്‍ നേരത്തെ കമ്മീഷന്‍ നിര്‍ദ്ദേശം നല്കിയിരുന്നു. ഇതടക്കമുള്ള നടപടികളുടെ പുരോഗതി വിലയിരുത്തിയതായും കമ്മീഷന്റെ വാര്‍ത്താകുറിപ്പ് പറയുന്നു.