/kalakaumudi/media/media_files/2025/09/18/rahul-2025-09-18-13-22-14.jpg)
ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ വ്യാജ ലോഗിനുകള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ കൂട്ടത്തോടെ നീക്കി എന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്യാജ ലോഗിന്‍ വഴിയാണ് ഇത് നടക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. തെളിവായി കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍നിന്ന് സാക്ഷികളെ ഹാജരാക്കി ആയിരുന്നു രാഹുലിന്റെ വാര്‍ത്താ സമ്മേളനം.
മറ്റുള്ളവരുടെ വോട്ടുകള്‍ ഒഴിവാക്കാന്‍ തങ്ങളുടെ പേരുകള്‍ ആരോ ഉപയോഗിച്ചുവെന്ന് ഗോദാഭായി, സൂര്യകാന്ത് എന്നിവര്‍ പറഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വോട്ട് മോഷ്ടാക്കളെ സംരക്ഷിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ രംഗത്തെത്തുന്നത്.
ഹൈഡ്രജന്‍ ബോംബ് വരുന്നതേയുള്ളൂവെന്ന് പറഞ്ഞായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം തുടങ്ങിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. താന്‍ തെളിവ് കാണിക്കാം. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുല്‍
കര്‍ണ്ണാടകത്തിലെ അലന്ത് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ ഒഴിവാക്കി. ഇതേ കുറിച്ച് അന്വേഷണം നടത്തി. വോട്ടര്‍മാര്‍ക്ക് യാതൊരു വിവരവുമില്ല എങ്ങനെ സംഭവിച്ചുവെന്ന്. കര്‍ണ്ണാടകത്തിന് പുറത്ത് നിന്നാണ് വോട്ടുകള്‍ ഒഴിവാക്കിയത്. ഗോദാഭായിയെന്ന വോട്ടര്‍ തന്റെ വോട്ട്' ഇല്ലാതായത് എങ്ങനെയെന്നറിയില്ലെന്ന് വിശദീകരിക്കുന്നു. കര്‍ണ്ണാടകത്തിന് പുറത്ത് നിന്നുള്ള ചില മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്തത്. സൂര്യകാന്ത് എന്നയാളുടെ വിവരങ്ങള്‍ ഉപയോഗിച്ച് 14 വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സൂര്യകാന്തിനേയും രാഹുല്‍ വാര്‍ത്താ സമ്മേളന വേദിയില്‍ കൊണ്ടുവന്നിരുന്നു. തന്റെ വിവരങ്ങള്‍ ഉപയോഗിച്ച് 14 വോട്ടുകള്‍ ഡിലീറ്റ് ചെയ്തത് എങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്ന് സൂര്യകാന്ത് പറഞ്ഞു. ഗോദാബായിയുടെ വിവരങ്ങള്‍ ഉപയോഗിച്ചും വോട്ടുകള്‍ ഒഴിവാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബൂത്തിലെ ആദ്യ സീരിയല്‍ നമ്പര്‍ ഉപയോഗിച്ച് വോട്ട് ഡിലീറ്റ് ചെയ്യുന്നു.
കര്‍ണ്ണാടത്തിന് പുറത്ത് നിന്നുള്ള കോള്‍ സെന്ററുകള്‍ വഴിയാണ് വോട്ടുകള്‍ ഒഴിവാക്കുന്നത്. ഇതിന് ഗ്യാനേഷ് കുമാര്‍ മറുപടി പറയണം. കര്‍ണ്ണാടക പൊലീസ് കേസെടുത്തു. വിവരങ്ങള്‍ തേടി സര്‍ക്കാര്‍ 18 കത്തുകള്‍ തെരഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. എന്നാല്‍ വിവരങ്ങള്‍ നല്‍കാന്‍ കമ്മീഷന്‍ തയ്യാറാകുന്നില്ല. ഒടിപി വിവരങ്ങളുടേതടക്കം വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഗ്യാനേഷ് കുമാര്‍ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. ഗ്യാനേഷ് കുമാര്‍ എന്ത് നടപടി സ്വീകരിക്കും. മഹാരാഷ്ട്രയിലെ രജൗര മണ്ഡലത്തിലും സമാനമായ രീതിയില്‍ വോട്ടുകള്‍ ഒഴിവാക്കി. ഒരാഴ്ചക്കുള്ളില്‍ ഗ്യാനേഷ് കുമാര്‍ വിവരങ്ങള്‍ കര്‍ണ്ണാടക സിഐഡിക്ക് കൈമാറണം. വോട്ട് മോഷ്ടാക്കളെ സംരക്ഷിക്കുന്ന പണി നിര്‍ത്തണം.
അലന്തില്‍ 6018 വോട്ടുകള്‍ ഒഴിവാക്കിയ വിവരമാണ് കിട്ടിയത്. ഒരുപക്ഷേ കൂടുതല്‍ ഉണ്ടാകാം. ഗോദാബായിയുടെ വിവരങ്ങള്‍ ഉപയോഗിച്ച് 12 പേരുടെ വോട്ടുകള്‍ ഒഴിവാക്കിയെന്നും പല മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് കൃത്യം നടത്തുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.