സമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചരണം; നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

വ്യാജ ഉള്ളടക്കമുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ 3 മണിക്കൂറിനുള്ളില്‍ നീക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. എഐ  ഉപയോഗിച്ച് വ്യാജ പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശനമായ നിര്‍ദേശം.

author-image
Athira Kalarikkal
New Update
Election Commission

Election Commission

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി : സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണത്തിനെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. വ്യാജ ഉള്ളടക്കമുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ 3 മണിക്കൂറിനുള്ളില്‍ നീക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. എഐ 

ഉപയോഗിച്ച് വ്യാജ പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശനമായ നിര്‍ദേശം.

നിലവിലുള്ള നിയമങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളും അനുസരിച്ച് പാര്‍ട്ടികള്‍ അത്തരം ഉള്ളടക്കം മൂന്ന് മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നും തെറ്റായ വിവരങ്ങളോ അപകീര്‍ത്തികരമായ ഉള്ളടക്കമോ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ഉത്തരവാദിത്തം ധാര്‍മ്മികതയും പുലര്‍ത്തണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. 

 

social media election commission political parties