ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ തീയതികളില്‍ മാറ്റം. വോട്ടെടുപ്പ് ഒക്ടോബര്‍ ഒന്നില്‍ നിന്ന് അഞ്ചിലേക്കാണ് മാറ്റിയത്. ബിഷ്‌ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണു തീരുമാനം. ഹരിയാനയിലും ജമ്മു കശ്മീരിലും വോട്ടെണ്ണല്‍ ഒക്ടോബര്‍ 8ന് നടക്കും. രണ്ട് സംസഥാനങ്ങളിലും വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലിനാണ് നടത്താനിരുന്നത്. ജമ്മു കശ്മീരില്‍ 3 ഘട്ടമായാണു വോട്ടെടുപ്പ് നടത്തുക. ആദ്യഘട്ട തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 18 നു നടക്കും. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25, അവസാനഘട്ടം ഒക്ടോബര്‍ ഒന്ന് എന്നിങ്ങനെ നടക്കും. ഹരിയാനയില്‍ ഒറ്റഘട്ടമായാണു വോട്ടെടുപ്പ്.