നിയമസഭാ തിരഞ്ഞെടുപ്പ്; ജമ്മുകശ്മീരില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും

തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന പറഞ്ഞു.തിരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമെന്നും ഒരു സഖ്യവും രൂപീകരിക്കില്ലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.

author-image
anumol ps
New Update
bjp flag

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ശ്രീനഗര്‍:  ജമ്മുകശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന പറഞ്ഞു.തിരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമെന്നും ഒരു സഖ്യവും രൂപീകരിക്കില്ലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. പ്രചാരണ പദ്ധതികള്‍ അടുത്തവാരം ആരംഭിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള റാലികള്‍ നടക്കും. മൂന്നു ഘട്ടങ്ങളായി നടക്കുന്ന ജമ്മു കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുകയാണ് ബിജെപി. സഖ്യ സാധ്യതകള്‍ ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കുവാനാണ് പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ പ്രാദേശിക പാര്‍ട്ടികളുമായി ധാരണയില്‍ എത്തുവാനും ബിജെപി പദ്ധതിയിടുന്നു. ഇതിനു മുന്‍പ് പിഡിപിയുമായായിരുന്നു ബിജെപിയുടെ സഖ്യം.

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം മാറ്റം വരുത്തുവാനും പാര്‍ട്ടി തീരുമാനിച്ചു. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ഭൂരിഭാഗം പുതുമുഖങ്ങളെ മത്സരിപ്പിക്കാനാണ് ശ്രമം. കായികം കലാ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. ജനങ്ങളുമായി അടുത്തു നില്‍ക്കുന്നവരെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ മണ്ഡലങ്ങളില്‍ വിജയപ്രതീക്ഷയും ബിജെപി ലക്ഷ്യമിടുന്നുണ്ട്. പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം തേടിയ ശേഷം ആയിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയം.

പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ വരുന്ന ദിവസങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും. 

BJP election jammu kashmir