ELECTION IN seven PHASE
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട വോട്ടെടുപ്പില്‍ 5മണി വരെയുള്ള കണക്ക് പ്രകാരം 58.34 ശതമാനം പോളിങ് രേഖപ്പെടുത്തിയത്. 5 മണിവരെയുള്ള കണക്ക് പ്രകാരം ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് ബംഗാളില്‍. 69.89 ശതമാനം പോളിങ് ആണ് ബംഗാളില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ പോളിങ്ങ് ബീഹാറിലാണ്. 48.86 ശതമാനം പോളിങ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. ഒഡീഷ, ഝാര്‍ഖണ്ഡ്ഹിമാചല്‍പ്രദേശ്, ഛത്തീസ്ഗഡ്, എന്നിവിടങ്ങളില്‍ പോളിങ് 60 ശതമാനത്തിന് മുകളിലാണ് പോളിങ് രേഖപ്പെടുത്തിയത്. 5 മണി വരെയുള്ള കണക്ക് പ്രകാരം ബിഹാര്‍ 48.56 ശതമാനം, ഛണ്ഡിഗഢ് 62.80 ശതമാനം, ഹിമാചല്‍പ്രദേശ് 66.56 ശതമാനം, ഝാര്‍ഖണ്ഡ് 67.95 ശതമാനം, ഒഡിഷ 62.46 ശതമാനം, പഞ്ചാബ് 55.20 ശതമാനം, ഉത്തര്‍പ്രദേശ് 54.00 ശതമാനം, പശ്ചിമബംഗാള്‍ 69.89 ശതമാനം എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്.