മൂന്നാം ഘട്ടത്തില്‍ വൈകിട്ട് അഞ്ച് വരെ പോളിങ് 60.19 ശതമാനം

വോട്ടെടുപ്പ് അവസാനിക്കുന്ന ആറ് മണിക്ക് മുമ്പായി വോട്ട് ചെയ്യാനെത്തിയവര്‍ വരികളില്‍ അവശേഷിക്കുന്നതിനാല്‍ പോളിങ് ശതമാനം ഇനിയും വര്‍ധിക്കും.

author-image
Sruthi
New Update
election

ELECTION IN THIRD PHASE

Listen to this article
0.75x1x1.5x
00:00/ 00:00

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോള്‍ 60.19 ശതമാനം പോളിങ്. വൈകിട്ട് അഞ്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. വോട്ടെടുപ്പ് അവസാനിക്കുന്ന ആറ് മണിക്ക് മുമ്പായി വോട്ട് ചെയ്യാനെത്തിയവര്‍ വരികളില്‍ അവശേഷിക്കുന്നതിനാല്‍ പോളിങ് ശതമാനം ഇനിയും വര്‍ധിക്കും.11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്.

വൈകിട്ട് അഞ്ച് വരെയുള്ള പോളിങ് ശതമാനം:

അസാം -74.86

ബിഹാര്‍  56.01

ഛത്തീസ്ഗഡ്- 66.87

ദാദ്ര നഗര്‍ ഹവേലി & ദാമന്‍ ദിയു-65.23

ഗോവ-72.52

ഗുജറാത്ത്-55.22

കര്‍ണാടക-66.05

മധ്യപ്രദേശ്-62.28

മഹാരാഷ്ട്ര-53.40

ഉത്തര്‍പ്രദേശ് -55.13

പശ്ചിമ ബംഗാള്‍-73.93

election